തിരുവനന്തപുരം: സംവരണരീതി സംബന്ധിച്ച തർക്കത്തിൽ രാജ്യത്തെ മുഴുവൻ സർവകലാശാലകളിലെയും അധ്യാപക നിയമന നടപടി നിർത്തിവെക്കാൻ യു.ജി.സി നിർദേശം. അധ്യാപകനിയമനത്തിന് പഠനവകുപ്പ് തിരിച്ച് സംവരണം നടപ്പാക്കാൻ കഴിഞ്ഞ ഏപ്രിലിൽ യു.ജി.സി നിർദേശം നൽകിയിരുന്നു. ഇതിനെതിരെ അലഹബാദ് ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേസ് വന്നതോടെയാണ് അടിയന്തരമായി നിയമനനടപടി മാറ്റിവെക്കാൻ നിർദേശം നൽകിയത്.
മാനവശേഷി മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണ് യു.ജി.സി സർവകലാശാലകൾക്ക് പ്രത്യേകം കത്തയച്ചത്. പഠനവകുപ്പുകൾ ഒരു യൂനിറ്റായി പരിഗണിച്ചുള്ള സംവരണരീതി സംവരണവിഭാഗങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്ന് കണ്ട് കേരളത്തിൽ തസ്തിക തിരിച്ചുള്ള സംവരണത്തിന് നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം മുഴുവൻ പഠനവകുപ്പുകളിലെും അസി. പ്രഫസർ തസ്തിക ഒന്നിച്ച് പരിഗണിച്ച് സംവരണക്രമം നിശ്ചയിക്കണം. ഇതേരീതി തന്നെ അസോ. പ്രഫസർ, പ്രഫസർ തസ്തികകളിലും നടപ്പാക്കണം.
കേരള സർവകലാശാല ഇതുപ്രകാരം 105 അധ്യാപക തസ്തികകളിേലക്ക് നിയമന വിജ്ഞാപനം പുറെപ്പടുവിക്കുകയും ചെയ്തു. യു.ജി.സി നിർദേശത്തിൽ കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ സംസ്ഥാന സർക്കാറിെൻറ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിയമന നടപടി ഒന്നടങ്കം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ യു.ജി.സി നിർദേശം. കേരളത്തിലെ സർവകലാശാലകളിൽ നൂറുകണക്കിന് അധ്യാപകതസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.