തീവ്രവലതുപക്ഷ പ്രചാരകനായ ശ്രീജിത്ത്​ പണിക്കർ അശ്ലീല പരാമർശം നടത്തിയെന്ന​ പരാതിയുമായി സന്നദ്ധപ്രവർത്തക

ആലപ്പുഴ: തീവ്രവലതുപക്ഷ പ്രചാരകനായ ശ്രീജിത്ത്​ പണിക്കർ സന്നദ്ധപ്രവർത്തകക്കെതിരെ  സോഷ്യൽ മീഡിയയയിലൂടെ അശ്ലീല പരാമർശം നടത്തിയതായി പരാതി. പുന്നപ്ര കോവിഡ്​ സെൻററിലെ സന്നദ്ധ പ്രവർത്തക​ രേഖ.പി മോളാണ്​ ശ്രീജിത്ത്​ പണിക്കർക്കെതിരെ പൊലീസിൽ പരാതി നൽകിയത്​.

കോവിഡ്​ ബാധിതനായി കോവിഡ്​ സെൻററിൽ കഴിഞ്ഞിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശി സുബിനെ (36) നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രേഖയും അശ്വിൻ എന്ന സഹപ്രവർത്തകനും ​ ചേർന്ന്​ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതി​െൻറ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വാർത്തയാവുകയും ചെയ്​തിരുന്നു. കൃത്യ സമയത്ത്​ എത്തിച്ചതിനാലാണ്​ സുബി​െൻറ ജീവൻ രക്ഷിക്കാനായതെന്ന്​ ചികിത്സിച്ച ഡോക്​ടറും വ്യക്​തമാക്കിയിരുന്നു.

ഇരുവരുടെയും പ്രവർത്തി വലിയ ചർച്ചയായതി​െൻറ പശ്ചാത്തലത്തിൽ ശ്രീജിത്ത്​ പണിക്കർ ഫേസ്​ബുക്കിലിട്ട പോസ്​റ്റിലാണ്​ അശ്ലീലച്ചുവയുള്ളതെന്ന് പൊലീസിന്​ നൽകിയ​ പരാതിയിൽ രേഖ പറയുന്നു. ശ്രീജിത്തി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പകർപ്പ്​ സഹിതമാണ് അവർ​ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്​.

ആംബുലന്‍സ് ഓടിയെത്താനുള്ള സമയമായ 10 മിനിറ്റ് കാത്തിരുന്നാല്‍ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് അത്തരമൊരു സാഹസത്തിന് ഞങ്ങളെ പ്രേരിപ്പിച്ചതെന്ന്​ രേഖയും അശ്വിനും മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

മരണാസന്നനായ രോഗിയെ ബൈക്കിൽ കൊണ്ടു പോയതിനെ ബ്രഡി​നിടയിലെ ജാമി​​െൻറ അവസ്ഥ പോലെന്ന്​ ഒരു മനുഷ്യനുപമിക്കാനാവുന്നതെങ്ങനെയെന്നും യുവതി ചോദിക്കുന്നു. എ.സി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ ആർക്കും പറ്റും. വലിയ റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്​താവനയാണ് പണിക്കരുടേതെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - rekha give complaint against Sreejith panicker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.