സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണം; 14 കേസുകൾ​ പ്രത്യേകം അന്വേഷിക്കും

കൊച്ചി: ഇലന്തൂരിലെ നരബലി കേസിന്‍റെ പശ്ചാത്തലത്തിൽ ഏതാനും വർഷങ്ങൾക്കിടെ സ്ത്രീകളെ കാണാതായ സംഭവങ്ങളിൽ പുനരന്വേഷണം നടത്താൻ പൊലീസ്. സംസ്ഥാനമാകെയുള്ള കേസ് ഫയലുകൾ പരിശോധനക്കെടുത്തിട്ടുണ്ടെങ്കിലും എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സംഭവങ്ങൾക്കാണ് അന്വേഷണത്തിൽ മുൻഗണന നൽകുന്നത്. എറണാകുളത്ത് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 14 കേസുകൾ പ്രത്യേകം അന്വേഷിക്കും. സമാന രീതിയിൽ പത്തനംതിട്ടയിലും അന്വേഷണം നടത്തുന്നുണ്ട്.

2017ന് ശേഷം റിപ്പോർട്ട് ചെയ്ത 12 മിസ്സിങ്​ കേസുകളാണ് അന്വേഷിക്കുക. ഇവയിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്തത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇരട്ട നരബലി നടന്ന ഇലന്തൂരും ആറന്മുള്ള പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലമാണ്. ഈ മൂന്ന് കേസും പ്രത്യേകം പരിശോധിക്കുമെന്ന് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം. തിരോധാന കേസുകൾക്ക് നരബലിയുമായി ബന്ധമുണ്ടോ എന്നാകും പരിശോധിക്കുക.

നരബലി കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫി സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടയിലെത്തിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - Re-investigation in cases of missing women; 14 cases will be investigated separately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.