നെടുമങ്ങാട്: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജ് (ജിത്തു–31) ആണ് നെടുമങ്ങാട് പോക്സോ കോടതിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് മുങ്ങിയത്.
2022- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയായ നിതിൻ രാജ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിരുന്നു. വിചാരണയ്ക്ക് എത്താത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു . ഒളിവിൽ ആയിരുന്ന നിതിൻ വെള്ളിയാഴ്ച കോടതിയിൽ അഭിഭാഷകന് ഒപ്പം ജാമ്യം എടുക്കാൻ എത്തിയതായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ നിതിൻ രാജിനോട് ജഡ്ജി ചില ചോദ്യങ്ങൾ ചോദിച്ചു. ഇതിന് നിതിൻരാജ് മറുപടി പറയുകയും ചെയ്തു. പിന്നാലെ ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതുകേട്ട നിതിൻ രാജ് കോടതിയിൽ നിന്ന് ഇറങ്ങിയോടി.
പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. കേസിൽ ഒന്നാം പ്രതി ജിബിനും രണ്ടാം പ്രതി ജോൺസനും റിമാൻഡിൽ ആണെന്നും മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലും ആണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.