മു​ത്ത​ങ്ങ (വ​യ​നാ​ട്): 2003 ജ​നു​വ​രി അ​ഞ്ചി​നാ​ണ് സി.​കെ. ജാ​നു​വി​ന്റെ​യും ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് എം. ​ഗീ​താ​ന​ന്ദ​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ പൊ​ൻ​കു​ഴി വ​ന​മേ​ഖ​ല​യി​ലാ​യി ആ​ദി​വാ​സി​ക​ൾ കു​ടി​ൽ​കെ​ട്ടി സ​മ​രം തു​ട​ങ്ങു​ന്ന​ത്. അ​തി​നു​ശേ​ഷം 43ാം ദി​വ​സം ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പം വ​ന​ത്തി​ന് തീ​യി​ട്ട​ത് ആ​രാ​യി​രു​ന്നു? ആ ​തീ എ​ങ്ങ​നെ വ​ന്നു എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നും ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു. നാ​ലു ദി​വ​സം​കൂ​ടി ക​ഴി​ഞ്ഞ് സ​മ​ര​ത്തി​ന്റെ 47ാം ദി​വ​സ​മാ​യി​രു​ന്നു പൊ​ലീ​സ് വെ​ടി​വെ​പ്പ് ന​ട​ന്ന​തും പൊ​ലീ​സു​കാ​ര​ൻ വി​നോ​ദും ആ​ദി​വാ​സി​യാ​യ ജോ​ഗി കൊ​ല്ല​​​പ്പെ​ടു​ന്ന​തും.

വ​നം വ​കു​പ്പു​കാ​ർ ത​ന്നെ കാ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ദി​വാ​സി​ക​ൾ തീ​യി​ട്ടു എ​ന്ന് പ്ര​ച​രി​പ്പി​ച്ച് സ​മ​ര​ത്തി​നെ​തി​രെ ജ​ന​വി​കാ​ര​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യ​മെ​ന്നും സ​മ​ര​നാ​യി​ക സി.​കെ. ജാ​നു ത​ന്നെ പ​റ​യു​ന്നു.

‘2003 ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഫോ​റ​സ്റ്റു​കാ​രും വാ​ച്ച​ർ​മാ​രും ഗു​ണ്ട​ക​ളും ചേ​ർ​ന്ന് കാ​ടി​ന് തീ​യി​ട്ടു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ജീ​പ്പി​ൽ​നി​ന്ന് ​ആ​ന​പ്പി​ണ്ടി മ​ണ്ണെ​ണ്ണ​യി​ൽ മു​ക്കി തീ​കൊ​ളു​ത്തി എ​റി​ഞ്ഞാ​ണ് തീ​പ​ട​ർ​ത്തി​യ​ത്. 80 കു​ടി​ലു​ക​ളും 1000 ഏ​ക്ക​ർ സ്ഥ​ല​വും എ​രി​ഞ്ഞ​മ​ർ​ന്നു. അ​വ​ർ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ റോ​ഡി​ലേ​ക്ക് മ​രം വ​ലി​ച്ചി​ട്ട് ഞ​ങ്ങ​ൾ ത​ട​ഞ്ഞു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റു​കാ​രെ​യും വാ​ച്ച​ർ​മാ​രെ​യും ഗു​ണ്ട​ക​ളെ​യും പി​ടി​കൂ​ടി. ജീ​പ്പി​ൽ ആ​ന​പ്പി​ണ്ടി​യു​ടെ ശേ​ഖ​ര​വു​മു​ണ്ടാ​യി​രു​ന്നു. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് ഫോ​റ​സ്റ്റു​കാ​രെ​യും വാ​ച്ച​ർ​മാ​രെ​യും ഗു​ണ്ട​ക​ളെ​യും ത​ട​ഞ്ഞു​വെ​ച്ച​ത്’ -സി.​കെ. ജാ​നു മു​ൻ അ​ഭി​മു​ഖ​ത്തി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു​ണ്ട്.

മു​ത്ത​ങ്ങ​യി​ൽ പൊ​ലീ​സു​കാ​ര​ൻ വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഗീ​താ​ന​ന്ദ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട​പ്പോ​ഴും ഉ​യ​രു​ന്ന ചോ​ദ്യം ആ ​തീ​യി​ട്ട​ത് ആ​രാ​ണ് എ​ന്നാ​ണ്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭൂ​സ​മ​ര​ത്തെ ഭ​ര​ണ​കൂ​ടം ചോ​ര​യി​ൽ മു​ക്കി​യ​ത്.

825 കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 4200ഓ​ളം പേ​രാ​ണ് അ​ന്ന് വ​ന​ത്തി​ൽ കു​ടി​ൽ കെ​ട്ടി​യ​ത്. ഒ​ഴി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ടാ​ണ് ഇ​വി​ടെ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​രെ വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ത​കൃ​തി​യാ​യ​ത്. ഫെ​ബ്രു​വ​രി 17ന് ​വ​നം വ​കു​പ്പ് അ​ന്ത്യ​ശാ​സ​നം ന​ൽ​കി. 18ന് ​ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ആ​ദി​വാ​സി​ക​ൾ ത​ള്ളി.

19ന് ​രാ​വി​ലെ എ​ട്ടി​ന് വ​നം​വ​കു​പ്പ്,​ പൊ​ലീ​സ് സേ​ന​ക​ൾ വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് കു​ടി​ലു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി. പൊ​ലീ​സ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യു​മ​ട​ക്കം അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സ്ത്രീ​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ​ഞ്ചി​യി​ലെ അ​രി​യ​ട​ക്കം നി​ല​ത്ത് കൊ​ട്ടി​ക്ക​ള​ഞ്ഞ് ഭീ​ക​ര​മാ​യി മ​ർ​ദി​ച്ചു. അ​മ്പും വി​ല്ലും ഉ​പ​യോ​ഗി​ച്ച് ആ​ദി​വാ​സി​ക​ളും പ്ര​തി​രോ​ധി​ച്ചു. പൊ​ലീ​സ് വെ​ടി​വെ​പ്പി​ലാ​ണ് ജോ​ഗി എ​ന്ന ആ​ദി​വാ​സി കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ച്ച​യോ​ടെ​യാ​ണ് വി​നോ​ദ് എ​ന്ന പൊ​ലീ​സു​കാ​ര​നെ ഗോ​ത്ര​മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി ബ​ന്ദി​യാ​ക്കി​യ​ത്. പൊ​ലീ​സു​കാ​ര​നെ വി​ട്ട​യ​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​യി ആ​ദി​വാ​സി​ക​ൾ. എ​ന്നാ​ൽ, കാ​ലി​ൽ മു​റി​വു​മാ​യി വ​ന​ത്തി​ൽ വീ​ണു​കി​ട​ന്ന പൊ​ലീ​സു​കാ​ര​ന്റെ മു​റി​വ് തു​ണി​കൊ​ണ്ട് കെ​ട്ടി ശു​​ശ്രൂ​ഷി​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​​ലെ​ത്തി​ക്കാ​ൻ പൊ​ലീ​സ് സ​ഹാ​യി​ച്ചി​ല്ലെ​ന്നും ജാ​നു​വ​ട​ക്കം നേ​ര​ത്തേ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ജോ​ഗി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ഫ്.​ഐ.​ആ​ർ ഇ​ടു​ക​യ​ല്ലാ​തെ ക്രി​മി​ന​ൽ കേ​സോ അ​ന്വേ​ഷ​ണ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട ഷെ​ഡി​നു​ള്ളി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചും വി​വി​ധ വാ​ദ​ങ്ങ​ളു​ണ്ട്. പൊ​ലീ​സ് ബ​ന്ത​വ​സ്സി​ലു​ള്ള ഈ ​ഷെ​ഡ് സം​ഭ​വ​ദി​വ​സം രാ​ത്രി​ ക​ത്തി​ന​ശി​ച്ചു. ഇ​തി​നു​ള്ളി​ൽ രാ​ത്രി ആ​ദി​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​ലീ​സ് ചു​ട്ടെ​രി​ച്ചു​വെ​ന്ന് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​രോ​പി​ച്ചി​രു​ന്നു. 

Tags:    
News Summary - Muthanga Agitation: Remembering the Historic Adivasi Land Struggle and Unanswered Questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.