തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ​യി​ൽ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ മു​ന്ന​ണി​യി​ൽ അ​മ്പ​ര​പ്പും അ​മ​ർ​ഷ​വും. യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ കാ​ര്യ​മാ​യി ച​ർ​ച്ച ചെ​യ്യാ​ത്ത വി​ഷ​യ​ത്തി​ൽ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​റി​ൽ​നി​ന്നു​ണ്ടാ​യ തി​ടു​ക്കം മു​ന്ന​ണി​യെ​യും സ​ർ​ക്കാ​റി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. മു​സ്​​ലിം ലീ​ഗ​ട​ക്കം പ​രോ​ക്ഷ​മാ​യി അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യ​തോ​ടെ അ​ടൂ​ർ പ്ര​കാ​ശ് നി​ല​പാ​ടി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​ഞ്ഞു. പി.​എം ശ്രീ ​വി​ഷ​യം യു.​ഡി.​എ​ഫ് യോ​ഗം ച​ർ​ച്ച​ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷ​മേ മു​ന്ന​ണി​യും സ​ർ​ക്കാ​റും അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് അ​ടൂ​ർ പ്ര​കാ​ശ്​ തി​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​ത്. ‘മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്​ അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യ ശൈ​ലി​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​താ​ണെ’​ന്ന് അ​ടൂ​ർ പ്ര​കാ​ശി​ന്റെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

സാ​മ്പ​ത്തി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​മെ​ന്ന ഭ​ര​ണ​പ​ര​മാ​യ ബാ​ധ്യ​ത​യും സം​ഘ്പ​രി​വാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ മ​തേ​ത​ര​നി​ല​പാ​ട്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട അ​നി​വാ​ര്യ​ത​യും സ​ർ​ക്കാ​റി​നെ കു​ഴ​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ക​ൺ​വീ​ന​റി​ൽ​നി​ന്ന്​ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ന്ന​ണി തീ​രു​മാ​ന​മെ​ന്ന നി​ല​യി​ൽ പ​ര​സ്യ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്​ ഉ​പ​സ​മി​തി​യു​ടെ പ്ര​സ​ക്തി​യെ​യും സു​താ​ര്യ​ത​യെ​യും ചോ​ദ്യം​ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​യി.

ഉ​പ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത് വി​ഷ​യം പ​ഠി​ക്കാ​നാ​ണോ അ​തോ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ന്യാ​യീ​ക​ര​ണ​രേ​ഖ​യു​ണ്ടാ​ക്കാ​നാ​ണോ എ​ന്ന ചോ​ദ്യ​വു​മു​യ​രു​ന്നു. ഉ​പ​സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ​മാ​യി മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ​താ​ണെ​ന്ന്​ സ്ഥാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യി​ൽ​ത​ന്നെ ഭി​ന്ന​ത​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​ണി ക​ൺ​വീ​ന​ർ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ലാ​ക്കി. ക​ൺ​വീ​ന​റു​ടെ തി​രു​ത്തോ​ടെ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​ക്ക്​ അ​യ​വു​വ​ന്നെ​ങ്കി​ലും മു​ന്ന​ണി​ക്ക്​ നി​ല​പാ​ടി​ല്ലെ​ന്ന ആ​ക്ഷേ​പം ക്ഷ​ണി​ച്ചു​വ​രു​ത്തി.

സ​ർ​ക്കാ​ർ സ​മ്മ​ർ​ദ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്പദ്ധതി, പി.എം ശ്രീ, യു.ഡി.എഫ്, മന്ത്രിസഭ ഉപസമിതി, അടൂർ പ്രകാശ് / Project, PM SHRI, UDF, Cabinet Sub-committee, Adoor Prakash. ഇ​ട​തു​സ​ർ​ക്കാ​ർ കാ​ല​ത്ത് എ​ന്തി​ന് ക​രാ​ർ ഒ​പ്പി​ട്ടെ​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ലാ​ത്ത​താ​ണ്​ പ്ര​ധാ​ന​പ്ര​ശ്നം. ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത് സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​നു​ള്ള ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്കം മാ​ത്ര​മാ​യി​രു​ന്നെ​ന്നാ​ണ്​ സി.​പി.​എം നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ​

യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ പി.​എം ശ്രീ ​സം​ബ​ന്ധി​ച്ച ച​ര്‍ച്ച ന​ട​ന്നി​ട്ടി​ല്ല. യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മാ​ത്ര​മാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. യു.​ഡി.​എ​ഫി​ൽ കോ​ൺ​ഗ്ര​സും മു​സ്‍ലിം ലീ​ഗും വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ശേ​ഷം സ​ർ​ക്കാ​ർ അ​ന്തി​മ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും. അ​തി​ന് ശേ​ഷ​മേ യു.​ഡി.​എ​ഫും ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യം പ്ര​ഖ്യാ​പി​ക്കൂ’

-പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

പി.​എം ശ്രീ ​പ​ദ്ധ​തി യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല. ച​ർ​ച്ച ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മ​ല്ലേ ത​ർ​ക്ക​മു​ണ്ടാ​വു​ക​യു​ള്ളൂ​. ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് വ​ന്ന ശേ​ഷം തു​ട​ർ​ന​ട​പ​ടി തീ​രു​മാ​നി​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ വൈ​രു​ധ്യ​മി​ല്ല.

-അ​ടൂ​ർ പ്ര​കാ​ശ് എം.പി

Tags:    
News Summary - പി.എം ശ്രീയിലെ എടുത്തുചാട്ടം; പുകഞ്ഞ് യു.ഡി.എഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.