ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘പി.എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെക്കാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടമാകുകയെന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് പി.എം ശ്രീ പ്രകാരം ഇതുവരെ ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്നും, 99.27 കോടി രൂപ നൽകിയത് ‘സമഗ്ര ശിക്ഷ’ പദ്ധതിയിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം നൽകാനുള്ളതാണെന്നും ധാരണപത്രം ഒപ്പുവെക്കാത്ത തമിഴ്നാടിനും ഈ ഫണ്ട് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുസ്‍ലിം ലീഗ് രാജ്യസഭാ കക്ഷിനേതാവ് പി.വി അബ്ദുൽവഹാബ് , കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എം.പി ജെബി മേത്തർ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി ജയന്ത് ചൗധരിയാണ് പാർലമെന്റിൽ ഈ മറുപടി നൽകിയത്. പി.എം ശ്രീയിൽ നിന്ന് പിന്മാറാനാവില്ലെന്ന കേരള സർക്കാറന്റെ വാദം പൊളിക്കുന്നതാണ് കേന്ദ്രത്തിന്റെ മറുപടി.
‘പി.എം ശ്രീ’യിൽ ചേരാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്താലുള്ള പ്രത്യാഘാതങ്ങൾ എന്താണെന്നും ഏതെങ്കിലും സംസ്ഥാനം പിന്മാറുകയാണെങ്കിൽ സ്കുൾ വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര സഹായത്തെ ബാധിക്കുമോ’ എന്നതായിരുന്നു, പി.വി വഹാബിന്റെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ്, പി.എം ശ്രീയിൽ ഒപ്പുവെക്കാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് വ്യക്തമാക്കിയത്.
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘പി.എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെക്കാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടമാകുകയെന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് പി.എം ശ്രീ പ്രകാരം ഇതുവരെ ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്നും, 99.27 കോടി രൂപ നൽകിയത് ‘സമഗ്ര ശിക്ഷ’ പദ്ധതിയിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം നൽകാനുള്ളതാണെന്നും ധാരണപത്രം ഒപ്പുവെക്കാത്ത തമിഴ്നാടിനും ഈ ഫണ്ട് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുസ്‍ലിം ലീഗ് രാജ്യസഭാ കക്ഷിനേതാവ് പി.വി അബ്ദുൽവഹാബ് , കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എം.പി ജെബി മേത്തർ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി ജയന്ത് ചൗധരിയാണ് പാർലമെന്റിൽ ഈ മറുപടി നൽകിയത്. പി.എം ശ്രീയിൽ നിന്ന് പിന്മാറാനാവില്ലെന്ന കേരള സർക്കാറന്റെ വാദം പൊളിക്കുന്നതാണ് കേന്ദ്രത്തിന്റെ മറുപടി.
‘പി.എം ശ്രീ’യിൽ ചേരാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്താലുള്ള പ്രത്യാഘാതങ്ങൾ എന്താണെന്നും ഏതെങ്കിലും സംസ്ഥാനം പിന്മാറുകയാണെങ്കിൽ സ്കുൾ വിദ്യാഭ്യാസത്തിനുള്ളCenter dismantles Kerala's argument കേന്ദ്ര സഹായത്തെ ബാധിക്കുമോ’ എന്നതായിരുന്നു, പി.വി വഹാബിന്റെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ്, പി.എം ശ്രീയിൽ ഒപ്പുവെക്കാതിരിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.