ത്വഗ് രോഗാശുപത്രിയിലും മാനസികാരോഗ്യ കേന്ദ്രത്തിലും രണ്ട് മാസമായി റേഷനില്ല

കോഴിക്കോട്: ചേവായൂരിലെ ത്വഗ് രോഗാശുപത്രിയിലും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും അന്തേവാസികള്‍ക്കായി വിതരണം ചെയ്തിരുന്ന റേഷന്‍ മുടങ്ങിയിട്ട് രണ്ടുമാസം. ഭക്ഷ്യഭദ്രത നിയമത്തിലെ നിബന്ധനകള്‍ക്കനുസരിച്ചാണ് റേഷന്‍ വിതരണം മുടങ്ങിയത്. 
 

ഇവിടങ്ങളില്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ കീഴില്‍  അരി, ഗോതമ്പ് എന്നിവയാണ് വിതരണം ചെയ്തിരുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇവക്ക് അനുവദിച്ചിട്ടുള്ള റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയതിനാലാണ് ഭക്ഷ്യഭദ്രത നിയമം അവതരിപ്പിച്ചതിനുശേഷം റേഷന്‍ നിലച്ചുപോയത്. നിലവില്‍ സപൈ്ളകോ വഴി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയും സ്പോണ്‍സര്‍മാരുടെ സഹായത്തോടെയുമാണ് ഇരു സ്ഥാപനങ്ങളിലും അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. 

ത്വഗ് രോഗാശുപത്രിയില്‍ കുഷ്ഠരോഗത്തില്‍നിന്ന് സുഖം പ്രാപിച്ച 110ലേറെ പേരും മാനസികാരോഗ്യ കേന്ദ്രത്തില്‍ 450ലേറെ പേരുമാണ് അന്തേവാസികളായുള്ളത്. ത്വഗ് രോഗാശുപത്രിയില്‍ പ്രതിദിനം 35 കിലോ അരിയും 10 കിലോ ഗോതമ്പുമാണ് ആവശ്യമായി വരുന്നത്. മാനസികാരോഗ്യകേന്ദ്രത്തില്‍ 150 കിലോ അരിയും 30ലേറെ കിലോ ഗോതമ്പുമാണ് പ്രതിദിനം ചെലവഴിക്കുന്നത്. റേഷന്‍ മുടങ്ങിയതോടെ ഭക്ഷണ വിതരണത്തിന് പ്രയാസപ്പെടുകയാണ് ഇരു സ്ഥാപനങ്ങളിലെയും അധികൃതര്‍. വിവിധ ആഘോഷദിനങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ചെയ്യുന്ന ഭക്ഷണവിതരണമാണ് ഇതില്‍ പ്രധാനം. 

കംപാഷനേറ്റ് കോഴിക്കോടിന്‍െറ ഭാഗമായി ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് മുന്‍കൈയെടുത്ത് മാനസികാരോഗ്യകേന്ദ്രത്തില്‍ ഭക്ഷണവിതരണത്തിനായി പലരെയും ഏല്‍പിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വസ്ത്രവും മറ്റും വിതരണം ചെയ്യുന്നതിനുപകരം ഭക്ഷ്യധാന്യങ്ങളത്തെിക്കാനാണ് ഇത്തരത്തില്‍ സന്നദ്ധപ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത്.
സപൈ്ളകോയില്‍ പ്രതിമാസം വാങ്ങുന്നതിന്‍െറ ബില്ല് സര്‍ക്കാറിന്‍െറ വാര്‍ഷിക ഫണ്ടിലേക്ക് വകയിരുത്തുകയാണെങ്കിലും റേഷന്‍ സമ്പ്രദായത്തിലൂടെ ലഭിച്ചിരുന്നപ്പോള്‍ ചെലവായതിന്‍െറ നാലിരട്ടിയാണ് ഇപ്പോള്‍ ചെലവാകുന്നത്. റേഷന്‍ കടയിലൂടെ 8.50 രൂപക്ക് ലഭിച്ചിരുന്ന അരിക്ക് ഇപ്പോള്‍ 30 രൂപയോളം നല്‍കണം. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ളെങ്കില്‍ അടുത്തമാസങ്ങളില്‍ ഭക്ഷണത്തിന് ഫണ്ട് കണ്ടത്തൊന്‍ കഴിയാതെ കുഴയുമെന്ന് മാനസികാരോഗ്യകേന്ദ്രം അധികൃതരും ത്വഗ് രോഗാശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭയും പറയുന്നു.

റേഷന്‍ വിതരണം പുന$സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍, മറ്റു ഉന്നതോദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം സമീപിച്ചിട്ടുണ്ട്. നിലവില്‍ സാമൂഹികനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമേ റേഷന്‍ നല്‍കാന്‍ കഴിയൂ എന്നാണ് സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ നിലപാട്.

Tags:    
News Summary - ration issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.