റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം പ്രതിപക്ഷം ഇളക്കിവിട്ടത് -മന്ത്രി തോമസ് ഐസക്

ആലപ്പുഴ: പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് ധനമന്ത്രി തോമസ് ഐസക്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ല. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് പറഞ്ഞു.

ഒരു ഒഴിവിലും പുറത്തുനിന്നുള്ള ആളെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നില്ല. അംഗൻവാടി, ആശാ വർക്കർ മുതലായ നിരവധി ജീവനക്കാരുണ്ട്. ഇവരൊന്നും സർക്കാർ ജീവനക്കാരല്ല.

മുൻ സർക്കാറിനെ അപേക്ഷിച്ച് 50 ശതമാനം കൂടുതൽ തസ്തിക ഈ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. 15 ശതമാനം കൂടുതൽ നിയമനങ്ങളും നടത്തി.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്കെല്ലാം ജോലി നൽകാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

Tags:    
News Summary - Rank Holders' Strike Stirred Opposition - Minister Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.