കെ.പി.സി സി ആസ്​ഥാനത്ത്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തിൽ വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ടിപ്പുകൾ കാണിക്കുന്നു. ഫോ​േട്ടാ: പി.ബി. ബിജു

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും അവ നീക്കം ചെയ്യണമെന്നും അ​ദ്ദേഹം പറഞ്ഞു. കൊല്ലത്ത്​ മാത്രം 2534 വോട്ട്​ ഇരട്ടിപ്പുകൾ തങ്ങളുടെ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത്​ നാലായിരത്തിലധികം കള്ളവോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്​. 

വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ തെരഞ്ഞെടുപ്പ്​ കമീഷന്​ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും അവ ഉടനെ നീക്കം ചെയ്​ത്​ വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകൾ ചേർക്കാൻ ഉദ്യോഗസ്​ഥരെ നിയമിച്ചിട്ടുണ്ടോ എന്ന്​ സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - ramesh chennithala's press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.