ഏക സിവിൽ കോഡ് രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കും -രാഹുൽ ഈശ്വർ

കൊച്ചി: ഏക സിവിൽ കോഡ് രാജ്യത്തെ ബഹുസ്വരതയും മതസൗഹാർദവും ഇല്ലാതാക്കുന്നതാണെന്ന് അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹു ൽ ഈശ്വർ. അത് നടപ്പാക്കാനുള്ള ഒരുപാലമിടാനായിരുന്നു ശബരിമല വിധിയിലൂടെ മുൻ സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് ശ്രമിച് ചത്. ശബരിമലയിലെ യുവതി പ്രവേശനം ചൂണ്ടിക്കാട്ടി മുസ്​ലിം, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ നീക്കം നടത്താനുള്ള വള ഞ്ഞവഴിയായിരുന്നു ആവിഷ്കരിച്ചത്.

ഭരണഘടനയിലെ ആർട്ടിക്കിൾ 25 ദുർബലപ്പെടുത്തി ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക ്കുകയെന്ന ഇന്ത്യയിലെ തീവ്രവലതുപക്ഷത്തി​െൻറ അജണ്ടയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സുപ്രീംകോടതി പുനഃപരിശോധനഹരജി മാറ്റിവെച്ച് 134 ദിവസമായിട്ടും വീണ്ടും പരിഗണിക്കപ്പെടാത്തത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ അപൂർവസംഭവമാണ്.

ശബരിമല വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമ​െൻറിൽ അവതരിപ്പിക്കുന്ന സ്വകാര്യബില്ല് രാഷ്​ട്രീയഭേദമില്ലാതെ പിന്തുണക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം എം.പി എ.എം. ആരിഫ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത് സ്വാഗതാർഹമാണ്. ഇടതുപക്ഷം നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ വിശ്വാസികൾക്ക് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ്നാട്ടിലെ രാഷ്​ട്രീയകക്ഷികൾ ജെല്ലിക്കെട്ടിൽ കാണിച്ച യോജിപ്പ് കേരളത്തിലെ നേതാക്കൾ പള്ളിക്കെട്ടിൽ കാണിക്കണം. ശബരിമലയിൽ ഏറ്റവും കൂടുതൽ കാലം താന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ പത്നി ദേവകി അന്തർജനത്തി​െൻറ ശതാഭിഷേകം ജൂലൈ ഏഴിന് വിപുല പരിപാടികളോടെ നടക്കുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
Tags:    
News Summary - rahul easwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.