രഹ്​ന ഫാത്തിമയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട സി.ജെ.എം കോടതിയിലാണ്​ ഹാജരാക്കുന്നത്​​.

തുടരന്വേഷണത്തിനായി പൊലീസ് ഇന്നലെ നൽകിയ കസ്റ്റഡി അപേക്ഷയിൽ കോടതി വാദം കേൾക്കും. ശബരിമല ദർശനത്തിനെത്തി വിവാദത്തിലായ രഹ്ന ഫാത്തിമയെ ചൊവ്വാഴ്ചയാണ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയിൽ എത്തിക്കും.

Tags:    
News Summary - Rahna Fathima in sabarimala case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.