തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി.​ജി.​പി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ‘പോ​ടാ പു​ല്ലേ പൊ​ലീ​സേ’ മു​ദ്രാ​വാ​ക്യം വി​ളി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം. മൂ​ന്നു​ പ​തി​റ്റാ​ണ്ടി​ല​ധി​കം പൊ​ലീ​സി​ൽ​ ജോ​ലി​ചെ​യ്ത​തി​ന്‍റെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന വ്യ​ക്​​തി പൊ​ലീ​സി​നെ​തി​രെ ന​ട​ത്തി​യ മു​ദ്രാ​വാ​ക്യം വി​ളി​യും ഭീ​ഷ​ണി​യും നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പൊ​തു​അ​ഭി​പ്രാ​യം. നെ​ട്ട​യ​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ശ്രീ​ലേ​ഖ പൊ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​ത ഡി.​ജി.​പി​യാ​ണ് ശ്രീ​ലേ​ഖ. മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റും ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​ക്ക​ണ​മെ​ന്നു​മാ​ണ് സം​ഘ്പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

മു​ദ്രാ​വാ​ക്യം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്രീ​ലേ​ഖ രം​​ഗ​ത്തെ​ത്തി. ഡി.​ജി.​പി പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ച്ച, 33 വ​ർ​ഷ​ത്തി​ല​ധി​കം പൊ​ലീ​സ് സേ​ന​യി​ൽ അ​ഭി​മാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച താ​ൻ പൊ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്ക​ണ​മെ​ങ്കി​ൽ ത​ക്ക​താ​യ കാ​ര​ണ​മു​ണ്ടെ​ന്ന് ശ്രീ​ലേ​ഖ പ​റ​യു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ, എ​സ്.​ഐ ദീ​പു പി​ള്ള തു​ട​ങ്ങി​യ പൊ​ലീ​സു​കാ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റേ​യാ​യി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് കേ​സു​ക​ളെ​ടു​ത്ത്​ മ​ർ​ദി​ച്ച് ര​സി​ക്കു​ക​യാ​ണെ​ന്നും സി.​പി.​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​തെ​ന്നു​മാ​ണ് ശ്രീ​ലേ​ഖ​യു​ടെ ആ​രോ​പ​ണം.

ശ്രീ​ലേ​ഖ​ക്ക് മ​റു​പ​ടി​യു​മാ​യി പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും രം​​ഗ​ത്തെ​ത്തി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന രീ​തി ഓ​രോ​രു​ത്ത​രു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന്​ കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. ‘‘പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​സ​സ്ഥ​ല​ത്ത് ചെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. അ​ത്ത​രം ഓ​ല​പ്പാ​മ്പ് കാ​ണി​ച്ചൊ​ന്നും ത​ക​ർ​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല കേ​ര​ള പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​ത്ത​ര​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ ഊ​ർ​ജം പ​ക​രാ​ൻ വി​ര​മി​ച്ച ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യ​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​ന്നു​മി​ല്ലെ​ന്നും തി​രി​ച്ച​റി​യ​ണം. ഗു​ണ്ടാ​യി​സ​വു​മാ​യാ​ണ് ക​ട​ന്നു​വ​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും’’-​അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

മുൻ ഉദ്യോഗസ്ഥർക്കെതിരെ മുൻ ഡി.വൈ.എസ്​.പി

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന മു​ൻ ഡി.​വൈ.​എ​സ്.​പി​യു​ടെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ്​ വൈ​റ​ൽ. വി​ര​മി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ റി​ട്ട. ഡി​വൈ.​എ​സ്.​പി​യും തു​റ​വൂ​ർ സ്വ​ദേ​ശി​യു​മാ​യ വി.​എ​സ്. ന​വാ​സ് പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​ത്. 

സ​ർ​വീ​സി​ൽ ഇ​രു​ന്ന​പ്പോ​ൾ കാ​ര്യ​മാ​യ പ​ണി​യൊ​ന്നും എ​ടു​ക്കാ​ത്ത​വ​രാ​ണ് വി​ര​മി​ച്ച ശേ​ഷം പൊ​ലീ​സി​നെ അ​പ​ഹ​സി​ക്കു​ന്ന​ത്. മു​ൻ പൊ​ലീ​സ് മേ​ധാ​വി​മാ​ർ പോ​ലും സ്റ്റേ​ഷ​ൻ ച​വി​ട്ടി​ത്തു​റ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ല​ജ്ജാ​വ​ഹ​മാ​ണ്. സ്ഥാ​ന​മാ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തി​ന്‍റെ കൊ​തി​ക്കെ​റു​വ് ചി​ല​രി​ൽ മ​നോ​രോ​ഗ​മാ​യി മാ​റു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കും റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്ന​വ​ർ​ക്കും എ​തി​രെ ദു​ർ​ബ​ല​മാ​യ കു​റ്റ​പ​ത്രം ന​ൽ​കി കേ​സ് ഒ​തു​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Sreelekha's 'Poda Pulle Police' call met with severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.