ഓപറേഷന്‍ തൂഫാന്‍: ഒരു മാസത്തിനിടെ പിടിച്ചത്​ 30 കോടിയുടെ ലഹരിവസ്തുക്കള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ള​രു​ന്ന ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജൂ​ൺ ര​ണ്ടു​മു​ത​ൽ കേ​ര​ള പൊ​ലീ​സ് ന​ട​പ്പാ​ക്കി​യ ‘ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍കോ ഹ​ണ്ട്’ പ​ദ്ധ​തി ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ പി​ടി​കൂ​ടി​യ​ത്​ 30 കോ​ടി​യു​ടെ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ. സം​സ്ഥാ​ന​മൊ​ട്ടാ​കെ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 5353 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 5736 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

3706.743 ഗ്രാം ​എം.​ഡി.​എം.​എ, 392.100 കി​ലോ ക​ഞ്ചാ​വ്, 3776.039 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 4.85 ഗ്രാം ​ഹാ​ഷി​ഷ്, 657.219 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍, 12.6709 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​ന്‍, 31.23 ഗ്രാം ​ഹെ​റോ​യി​ന്‍, 428 ക​ഞ്ചാ​വ് ചെ​ടി​ക​ള്‍, 11 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍, 56 ഗ്രാം ​നൈ​ട്രോ​സെ​പാം, 25.23 ഗ്രാം ​ഓ​പി​യം, 1.6 ഗ്രാം ​ച​ര​സ്സ്, 3294 ക​ഞ്ചാ​വ് ബീ​ഡി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ഹ​രി​വ്യാ​പ​ന​ത്തി​നെ​തി​രെ ക​ര്‍ശ​ന നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു​വ​രു​ന്നു. 6005 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും 279 കൗ​ണ്‍സി​ലി​ങ്ങു​ക​ളും പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ചു. 15 പേ​രെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. സ്കൂ​ള്‍, കോ​ള​ജ് പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 5100 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രെ കൗ​ണ്‍സി​ലി​ങ്ങി​ലൂ​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​ലൂ​ടെ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​വും പ​ദ്ധ​തി​ക്കു​ണ്ട്. ഈ ‘​കൊ​ടു​ങ്കാ​റ്റ്’ വ​രും മാ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Operation Toofan: Narcotics worth Rs 30 crore seized in one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.