വി.ഡി. സതീശൻ
തിുവനന്തപുരം: വിഴിഞ്ഞം ഓഹരികൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ‍്യമന്ത്രി വി.ഡി സതീശന്‍. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപത്തെതുടർന്നാണ് അദാനി ഗ്രൂപ്പിനെ അദ്ദേഹം അതൃപ്തി അറിയിച്ചത്. അദാനി പ്രൈവറ്റ് ലിമിറ്റഡിൽ മെഡിറ്ററേനിയന്‍ കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ‍്യാപനം സർക്കാറുമായി കൂടിയാലോചിക്കാതെയാണ് നടത്തിയത്. ഇക്കാര്യത്തിൽ സർക്കാർ അതൃപ്തി അറിയിച്ചതായി മുഖ‍്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാറിന്‍റെ അനുമതിയോടെ മാത്രമേ ഓഹരിഘടനയിൽ മാറ്റം വരുത്താനാകൂ. കരാറിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പരിശോധിച്ച ശേഷം തുടർനിലപാട് സ്വീകരിക്കുമന്ന് മുഖ‍്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് നേരത്തെ കത്തുനൽകിയിരുന്നു. 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഔദ്യോഗികമായി ബുധനാഴ്ചയാണ് സർക്കാരിനെ അറിയിച്ചത്. സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി സംബന്ധിച്ച തീരുമാനം വിവാദമായതോടെയായിരുന്നു നടപടികൾ വേഗത്തിലാക്കയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.