തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ-ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും. പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപവത്കരിച്ച ഹൈപവർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് തീരുമാനം.
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധത്തിനായി നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
ആയുഷ് വിഭാഗത്തിൽ എത്തുന്ന രോഗികളിൽ സാംക്രമിക രോഗം സംശയിക്കുന്നവരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാനും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൽ എത്തുന്നത് ഉറപ്പാക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ ധാരണയായി.
ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്. ലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്ത, കേരള സി.ഡി.സി മേധാവി ഡോ. എ. അൽത്താഫ്, ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. ശ്രീധർ, ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ്, ഏകാരോഗ്യം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി. സഞ്ജയ്, ഐ.എം.എ പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.