സർക്കാർ സ്​കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത്​ 4,206 അധ്യാപക തസ്തികകൾ: പ​ഠി​പ്പി​ക്കാ​നാ​ളി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്​ 4,206 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ. ഇ​തി​ൽ 2,734 ത​സ്തി​ക​ക​ൾ എ​ൽ.​പി, യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ 225 എ​ച്ച്.​എ​സ്.​എ​സ്.​ടി, 713 ജൂ​നി​യ​ർ എ​ച്ച്.​എ​സ്.​എ​സ്.​ടി ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ ​378 വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ, 156 വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ ത​സ്തി​ക​ക​ളും ഒ​ഴി​വാ​ണ്. എ​ൽ.​പി, യു.​പി വി​ഭാ​ഗ​ങ്ങ​ളി​ൽ 737 വീ​തം അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഹൈ​സ്കൂ​ളി​ൽ 1,260 അ​ധ്യാ​പ​ക ത​സ്തി​ക​യി​ലും ഒ​ഴി​വു​ണ്ട്.

എ​ൽ.​പി, യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഒ​ഴി​വു​ള്ള​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​; 464 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ. 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട​വ​രെ ഒ​ഴി​വു​ള്ള​വ​യി​ലേ​ക്ക്​ ക്ര​മീ​ക​രി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ബാ​ക്കി ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന് പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യെ​ന്ന്​ നി​യ​മ​സ​ഭ​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ യു.​ആ​ർ പ്ര​ദീ​പി​ന്‍റെ ചോ​ദ്യ​ത്തി​ന്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ എ​ന്നീ ത​സ്തി​ക​ക​ൾ വാ​നി​ഷി​ങ്​ കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​വ​യി​ലേ​ക്ക്​ സ്ഥി​രം നി​യ​മ​നം ന​ട​ത്തി​ല്ല. 

Tags:    
News Summary - 4,206 teaching posts are vacant in government schools: Unable to teach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.