ജനങ്ങൾക്ക് നീതി ഉറപ്പാക്കും, പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണം; ലഹരിക്കും സൈബർ കുറ്റങ്ങൾക്കും എതിരെ കർശന നടപടി -റവഡ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എന്നത് വെല്ലുവിളിയുള്ള ചുമതലതയെന്ന് റവഡ ചന്ദ്രശേഖർ ഐ.പി.എസ്. ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് മേധാവി പറഞ്ഞു.

ലഹരി വ്യാപനം തടയാൻ നടപടികൾ കൂടുതൽ ശക്തമാക്കും. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. ക്രമസമാധാനപാലനവും ഗൂണ്ടാ വിരുദ്ധ സ്ക്വാഡിന്‍റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും.

സമൂഹത്തിൽ സമുദായിക സൗഹാർദം ഉറപ്പാക്കാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തും. സൈബർ കുറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സാധാരണക്കാർക്ക് ഭയം കൂടാതെ പൊലീസ് സ്റ്റേഷനിൽ പോകാനും നീതി ഉറപ്പാക്കാനുമുള്ള നടപടികൾ ഉണ്ടാകും.

സംസ്ഥാന പൊലീസ് മേധാവിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ചുമതലയാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റവഡ ചന്ദ്രശേഖർ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സം​സ്ഥാ​ന​ത്തി​ന്‍റെ 41ാം പൊ​ലീ​സ് മേ​ധാ​വി​യായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റത്. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ല്‍ 15 വ‍ർ​ഷ​ത്തെ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. മി​ക​ച്ച സേ​വ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട-​സ്തു​ത്യ​ർ​ഹ മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വ​ഡ. യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നും സീ​നി​യ​റു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ളി​നെ മ​റി​ക​ട​ന്നാ​ണ് കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ റ​വ​ഡ​യെ നി​യ​മി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ച​ത്. 1991 ബാ​ച്ചു​കാ​ര​നാ​യ റ​വ​ഡ​ക്ക് 2026 ജൂ​ലൈ വ​രെ സ​ർ​വി​സു​ണ്ട്.

എ​ന്നാ​ൽ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​ത്തെ സ​ർ​വി​സ് വേ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​വ​ർ​ഷം കൂ​ടി നീ​ട്ടി​ന​ൽ​കും. കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ റ​വ​ഡ​യെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ക​സേ​ര​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ക​ണ്ണൂ​ർ സി.​പി.​എം നേ​തൃ​ത്വം ക​ടു​ത്ത എ​തി​ർ​പ്പാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് റ​വ​ഡ​യെ കൊ​ണ്ടു​വ​രാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ലു​ള്ള നി​തി​ൻ അ​ഗ​ർ​വാ​ൾ, റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ, യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രു​ടെ സ​ർ​വി​സ് ച​രി​ത്രം മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. അ​പ്പോ​ഴും റ​വ​ഡ​ക്ക് കൂ​ത്തു​പ​റ​മ്പി​ലെ പ​ങ്ക് അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. പ​ക​രം മൂ​വ​രി​ൽ ഭേ​ദം റ​വ​ഡ​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, മ​റ്റ് എ​തി​ർ​ശ​ബ്ദ​ങ്ങ​ളി​ല്ലാ​തെ നി​യ​മ​നം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

Tags:    
News Summary - Police should behave respectfully towards the public; strict action against cybercrime, says Ravada Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.