കാസർകോട്ട്​​​ തെളിവെടുപ്പിനിടെ പോക്​സോ കേസ്​ പ്രതി കടലിൽ ചാടി

കാസർകോട്​: തെളിവെടുപ്പിനിടെ പോക്​സോ കേസ്​ പ്രതി കടലിൽ ചാടി. മഹേഷ്​ എന്നയാളാണ്​ കടലിൽ ചാടിയത്​. കാസർകോട്​ കസബ കടപ്പുറത്ത്​ രാവിലെ 9.30ഓടെയായിരുന്നു​ സംഭവം. 

എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർഥിനിയു​െട കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിന്​ മഹേഷ്​ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെയാണ്​ പോക്​സോ വകുപ്പുകൾ ചേർത്ത്​ പൊലീസ്​ കേസെടു​ത്തത്​. ചൊവ്വാഴ്​ച രാത്രിയോടെ പ്രതികളെ കസ്​റ്റഡിയിലെടുത്തിരുന്നു. 

പ്രതികളെ ചോദ്യം ചെയ്​തപ്പോൾ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കസബ തീരത്ത്​ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്​ മൊഴി നൽകിയിരുന്നു. ഇതേതു​ടർന്ന്​ തൊണ്ടിമുതലിന്​ വേണ്ടിയാണ്​ നാല്​ പൊലീസുകാർ അടങ്ങുന്ന സംഘം പ്രതികളെ കടൽ തീരത്ത്​ എത്തിച്ചത്​. ഇതിനിടെ തങ്ങളെ തള്ളി മാറ്റി മഹേഷ്​ കടലിലേക്ക്​ എടുത്തുചാടുകയായിരുന്നു എന്നാണ്​ പൊലീസ്​ പറയുന്നത്​. 

കൈയിലെ വിലങ്ങോടു കൂടിയാണ്​ മഹേഷ് കടലിലേക്ക്​ ചാടിയത്.​ ഇയാൾക്ക്​ വേണ്ടി പൊലീസും തീര രക്ഷാ സേനയു​ം തെരച്ചിൽ നടത്തുകയാണ്​. 
 

Tags:    
News Summary - pocso case accused jumped in to sea while police enquiry -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.