കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് പരിഹരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി  വിദ്യാഭ്യാസ മന്ത്രിയുടെ കോലവും കത്തിച്ചു. സംസ്ഥാന സെക്രെട്ടേറിയറ്റ് മെംബർ സനൽ കുമാർ ഉദ്ഘാടനം ചെയ്തു.

മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണം, കേവല സീറ്റ് വർധനവ് എന്ന കണ്ണിൽ പൊടിയിടൽ പരിഹാരമല്ല, പരിഹാരമായില്ലെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുന്നപോലെയുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന്, അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസി, ജനറൽ സെക്രട്ടറി സി കെ അർഷാദ്, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മഷ്ഹൂദ് കെപി, നബീൽ അബ്ബാസ്, സഹൽ അഷ്രഫ്, സഹീൻ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

Tags:    
News Summary - Plus one seat issue: freternity protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.