പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ സർക്കാറിന് അധികാരമുണ്ട് -ഹൈകോടതി

കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ വിജ്ഞാപനം മൂലം സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സംസ്ഥാനത്തിന് നിരോധിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

ജനുവരി 22നു മുൻപ് ഇക്കാര്യത്തിൽ  തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി. പ്ലാസ്റ്റിക്‌ നിരോധനം ആവശ്യപ്പെട്ട് ഓൾ കേരളാ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജിയിലാണ്‌ കോടതിയുടെ നിർദേശം. 
 

Tags:    
News Summary - Plastic Carry Bag Banned says Kerala High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.