പിണറായി വിജയൻ

ഉന്നം പടയൊരുക്കം; രണ്ടാംനാളിൽ പ്രതിരോധവുമായി പിണറായി

തി​രു​വ​ന​ന്ത​പു​രം: ഇ.​ഡി​യു​ടെ കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തെ നേ​രി​ടാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങു​ക​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ സ​മീ​പ​നം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സി.​പി.​എം രാ​ഷ്ട്രീ​യ ചെ​റു​ത്തു​നി​ൽ​പ്പി​നെ​ന്ന്​ വ്യ​ക്​​തം. ഇ​തി​നി​ടെ​യാ​ണ് ഇ.​ഡി നീ​ക്ക​ത്തി​ന്റെ ര​ണ്ടാംനാ​ൾ ത​ന്നെ പി​ണ​റാ​യി മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മാ​ധ്യ​മ​ങ്ങ​ൾ അ​ച്ചു​നി​ര​ത്തി​യാ​ൽ താ​ൻ കൈ​ക്കൂ​ലി​ക്കാ​ര​നാ​കു​മോ എ​ന്ന് ചോ​ദി​ച്ച പി​ണ​റാ​യി, അ​ങ്ങ​നെ ത​ക​രു​ന്ന​ത​ല്ല ത​ന്റെ വ്യ​ക്തി​ജീ​വി​ത​മെ​ന്നും ആ​ല​പ്പു​ഴ പാ​ർ​ട്ടി പൊ​തു​യോ​ഗ​ത്തി​ൽ തു​റ​ന്ന​ടി​ച്ചു. ഒ​പ്പം വീ​ണ​യെ മു​ഹ​മ്മ​ദ് റി​യാ​സ് വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ വീ​ണ കൈ​ക്കൂ​ലി​പ്പ​ണം കൈ​മാ​റി​യെ​ന്ന ഇ.​ഡി വാ​ദ​ത്തി​ന്റെ യു​ക്തി​രാ​ഹി​ത്യ​വും അ​ടി​വ​ര​യി​ട്ടു.

മ​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ഇ.​ഡി നീ​ക്ക​ങ്ങ​ളു​ണ്ടാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ദി​വ​സ​ങ്ങ​ളോ ആ​ഴ്ച​ക​ളോ പി​ന്നി​ട്ട ശേ​ഷ​മാ​ണ് പി​ണ​റാ​യി പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ലും ഒ​രേ സ​മ​യം പാ​ർ​ട്ടി​ക്ക് പു​റ​ത്തു​ള്ള​വ​രെ​യും അ​ക​ത്തു​ള്ള​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ട്.

സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​യും തി​രു​ത്ത​ലും ല​ക്ഷ്യ​മി​ട്ട് കോ​ഴി​ക്കോ​ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി ചേ​രാ​നി​രി​ക്കെ കൈ​ക്കൂ​ലി ആ​രോ​പ​ണ​വും ബ​ദ​ൽ ചേ​രി ആ​യു​ധ​മാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഒ​രു​മു​ഴം മു​ന്നേ​യു​ള്ള ഏ​റ്. ഇ​തി​നൊ​പ്പം ലാ​വ്‌​ലി​ന് പു​റ​മേ കൈ​ക്കൂ​ലി ആ​രോ​പ​ണ​വും കൂ​ടി പി​ണ​റാ​യി​ക്ക് നേ​രെ ഉ​യ​രു​മ്പോ​ഴും കേ​ന്ദ്ര​വേ​ട്ട എ​ന്ന വാ​ദ​മു​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​നു​ള്ള നീ​ക്ക​വും ഒ​രു ഭാ​ഗ​ത്ത് സ​ജീ​വ​മാ​ണ്.

അ​തേ​സ​മ​യം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ​യും മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ കാ​ര്യ​മാ​യ പ്ര​തി​രോ​ധ​ങ്ങ​ൾ സി.​പി.​എ​മ്മി​ൽ നി​ന്നു​യ​രാ​ത്ത​തും ശ്ര​ദ്ധേ​യം. മാ​സ​പ്പ​ടി കേ​സ് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മ​ല്ലെ​ന്ന് തു​ട​ക്കം മു​ത​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സി.​പി.​ഐ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​മി​ല്ല.

കേ​സി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​ത് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​കും സി.​പി.​എ​മ്മി​ന്റെ നി​യ​മ​നീ​ക്കം. ഇ.​ഡി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ കേ​സെ​ടു​ക്കു​ന്ന പ​ക്ഷം കോ​ൺ​ഗ്ര​സ്-​ബി.​ജെ.​പി ഡീ​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന​തും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ വാ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി​യും കേ​ര​ളം ഭ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് സി.​പി.​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​കും പാ​ർ​ട്ടി ശ​ക്ത​മാ​ക്കു​ക.

സ​ർ​ക്കാ​റി​നെ സം​ബ​ന്ധി​ച്ച്​ ഇ.​ഡി​യു​ടെ ക​ത്ത് മ​റ്റൊ​രു രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യാ​ണ്. കേ​സെ​ടു​ത്താ​ൽ സി.​പി.​എ​മ്മും ഇ​ല്ലെ​ങ്കി​ൽ ബി.​ജെ​പി​യും ഉ​യ​ർ​ത്തു​ന്ന രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കാ​ര​ണം.

സി.​എം.​ആ​ർ.​എ​ല്ലി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ഡ​യ​റി​യാ​ണ് ഈ ​കേ​സി​ന്റെ​യെ​ല്ലാം തു​ട​ക്കം. ഈ ​ഡ​യ​റി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും പേ​രു​ണ്ട്. രാ​ഷ്ട്രീ​യ സം​ഭാ​വ​ന​യും ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള സേ​വ​ന​ക്ക​രാ​റും ര​ണ്ടാ​ണെ​ന്ന വാ​ദ​മു​ണ്ടെ​ങ്കി​ലും ഡ​യ​റി​യി​ലെ പേ​ര് യു.​ഡി.​എ​ഫി​ന് രാ​ഷ്ട്രീ​യ ബാ​ധ്യ​ത​യാ​കു​മെ​ന്നും അ​തു​കൊ​ണ്ട് കേ​സി​ന് മു​തി​രി​ല്ലെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലും സി.​പി.​എ​മ്മി​ലു​ണ്ട്. ഇ​ക്കാ​ര്യം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.