ഇ.ഡി നീക്കം: ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കും സി.പി.എമ്മിനും​ തിരിച്ചടി; എസ്​.ഐ.ടി അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന്​ മുന്നറിയിപ്പ്​

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​ന്​ ക​ള്ള​പ്പ​ണം ​വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (പി.​എം.​എ​ൽ.​എ) നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ.​ഡി ന​ട​പ​ടി പ്ര​തി​ക​ൾ​ക്കും സി.​പി.​എ​മ്മി​നും വ​ലി​യ തി​രി​ച്ച​ടി. വ​ധ​ശ്ര​മ​ക്കേ​സി​ൽ പി.​എം.​എ​ൽ.​എ ചു​മ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ.​ടി രൂ​പ​വ​ൽ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ്​ ഇ.​ഡി​യു​ടെ അ​സാ​ധാ​ര​ണ നീ​ക്കം.

ഇ​തോ​ടെ കേ​സി​ൽ പി​ടി​കൂ​ടി​യ 27 പ്ര​തി​ക​ളെ മാ​ത്രം ചേ​ർ​ത്ത്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന എ​സ്.​ഐ.​ടി​ക്കും തി​രി​ച്ച​ടി​യാ​യി. 300 ഓ​ളം പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ്​ കേ​സ്. സം​ഭ​വ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ.​ഡി കേ​സി​ലും പ്ര​തി​ക​ളാ​ക്കി​. ഇ​ത്​ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലും നി​ർ​ണാ​യ​ക​മാ​കും. ഇ.​ഡി​യു​ടെ നീ​ക്കം സി.​പി.​എ​മ്മി​ന് തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്. മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ മ​ന്ത്രി​ പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ് എം.​എ​ൽ.​എ​ എ​ന്നി​വ​ർ​ക്കെ​തി​രെ കു​രു​ക്ക്​ മു​റു​ക്കാ​ൻ നീ​ക്കം ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യും ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ സം​ശ​യ​വും പ്ര​ക​ടി​പ്പി​ച്ച്​ ഇ.​ഡി​യു​ടെ മ​റ്റൊ​രു നീ​ക്കം. പി​ണ​റാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നി​ലും ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണം. മാ​സ​പ്പ​ടി​യു​മാ​യി ഈ ​ആ​ക്ര​മ​ണ​ക്കേ​സി​നെ​യും ബ​ന്ധ​പ്പെ​ടു​ത്താനാ​ണ്​ ഇ.​ഡി നീ​ക്കം. മാ​സ​പ്പ​ടി​ക്കേ​സ്​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യു​ള്ള ആ​ക്ര​മ​ണ​മാ​ണ്​ ന​ട​ന്ന​തെ​ന്ന സം​ശ​യ​വും ഇ.​ഡി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രി​ൽ​നി​ന്ന് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും ഇ​തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ിക്കുക. സി.​പി.​എം നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ.​ഡി​യു​ടെ ഈ ​നീ​ക്ക​മെ​ന്നും വ്യ​ക്​​തം. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഇ.​ഡി ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നൊ​ക്കെ എ​സ്.​ഐ.​ടി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ.​ഡി സം​ഭ​വ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ.

മേ​യ് 27ന്​ ​പി​ണ​റാ​യി വി​ജ​യ​ന്‍റെ ബേ​ക്ക​റി ജ​ങ്​​​ഷ​നി​ലു​ള്ള സ്വ​കാ​ര്യ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി കാ​റി​ൽ മ​ട​ങ്ങി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. പി.​എം.​എ​ൽ.​എ നി​യ​മ​ത്തി​ൽ വ​ധ​ശ്ര​മ​വും ഗൂ​ഢാ​ലോ​ച​ന​യും ഷെ​ഡ്യൂ​ൾ ഒ​ഫ​ൻ​സി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​റി​ൽ പ്ര​തി​ചേ​ർ​ത്ത​വ​രെ ഇ.​ഡി​യും പ്ര​തി​ക​ളാ​ക്കി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ലേ​ക്ക് എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം നീ​ളാ​ത്ത​തി​ൽ ഇ.​ഡി​ക്ക് അ​തൃ​പ്തി​യു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കാ​ൻ ഇ.​ഡി ത​യാ​റാ​യി​ട്ടു​ള്ള​ത്. വ​ധ​ശ്ര​മ​ക്കേ​സ്​ പ്ര​തി​ക​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച​തി​ലും ഇ.​ഡി ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. അ​ന്വേ​ഷ​ണ​സം​ഘ​വു​മാ​യി പ്ര​തി​ക​ൾ​ക്കു​ള്ള ബ​ന്ധ​മാ​ണ്​ ഇ​തി​ലൂ​ടെ ഇ.​ഡി. സം​ശ​യി​ക്കു​ന്ന​ത്.

Tags:    
News Summary - ED Action: Setback for Accused and CPI(M); Warning Over SIT Investigation Lapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.