പാലത്തായി കേസ്; ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിയമോപദേശം

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ലെ പ്ര​തി കു​നി​യി​ൽ പ​ത്മ​രാ​ജ​ന്റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ (ഡി.​ജി.​പി) ഓ​ഫി​സാ​ണ് അ​പ്പീ​ൽ സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടിയ​ത്. അ​ടു​ത്ത​യാ​ഴ്ച​ത​ന്നെ സ​ർ​ക്കാ​ർ ഹ​ര​ജി ഫ​യ​ൽ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ഭി​ഭാ​ഷ​ക​ർ​ക്കു പു​റ​മെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ൻ ഉ​ത്ത​ര​വി​റ​ക്കും. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ഡി.​ജി.​പി​യു​ടെ ഓ​ഫി​സ്. കേ​സി​ൽ ഇ​ര​യു​ടെ കു​ടും​ബ​വും ക​ക്ഷി​ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. പാ​ല​ത്താ​യി​യി​ലെ പ​ത്തു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് ബി.​ജെ.​പി നേ​താ​വ് കൂ​ടി​യാ​യ അ​ധ്യാ​പ​ക​ൻ കു​നി​യി​ൽ പ​ത്മ​രാ​ജ​നെ​തി​രെ ത​ല​ശ്ശേ​രി അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ത​ട​വ് ആ​ഗ​സ്റ്റ് 20നാ​ണ് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് മ​ര​വി​പ്പി​ച്ച​ത്.

ശി​ക്ഷ മ​ര​വി​പ്പി​ച്ച് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ണ്ടാ​യി. കേ​സ് ഗൗ​ര​വ​മാ​യി കാ​ണാ​തെ ഗ​വ. പ്ലീ​ഡ​റെ മാ​ത്രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്റെ ന​ട​പ​ടി​യും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. യു.​ഡി.​എ​ഫ്-​ബി.​ജെ.​പി ഡീ​ലാ​ണ് കോ​ട​തി​യി​ൽ ക​ണ്ട​തെ​ന്ന് ആ​രോ​പി​ച്ച് ക​ണ്ണൂ​രി​ൽ സി.​പി.​എം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​ൻ വീ​ഴ്ച യു.​ഡി.​എ​ഫി​ലും ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് അ​ഭി​ഭാ​ഷ​നെ നി​യ​മി​ച്ച് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - Palathai Case: Legal Opinion to Appeal in Supreme Court Against High Court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.