പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ത്ത ഒ​രാ​ളും ഒാ​ഫി​സ​റാ​യി ഉ​ണ്ടാ​കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഒാഫിസറും ഒാഫിസറായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമല്ല ഇത്. ആ ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ പറഞ്ഞാൽ ഏത് ഒാഫിസറാണ് കേൾക്കുക എന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സർക്കാർ തീരുമാനിക്കുന്ന കാര്യം നടപ്പാക്കാൻ ബാധ്യതയുള്ളവരാണ് ഒാഫിസർമാർ. അല്ലാതെ അവർക്ക് തോന്നുന്ന കാര്യം നടപ്പാക്കാനുള്ളവരല്ല. സർക്കാർ തീരുമാനിക്കുന്ന കാര്യം നടപ്പാക്കുകതന്നെ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. അനാവശ്യമായ ചില ധാരണ ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ഒരു തരത്തിലുള്ള കൂട്ടുത്തരവാദിത്തമില്ലായ്മയും സർക്കാറിനില്ല. പൂർണമായും കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന സർക്കാറാണ്. 

ഇടുക്കിയുടെ മൂന്നാർ ഭാഗത്തി​െൻറ പ്രത്യേകത അതേപോലെ നിലനിർത്താനാകണം. അത് തകർക്കുന്ന രീതിയിലെ ഒരു ൈകേയറ്റം അനുവദിക്കില്ല. ആ ൈകേയറ്റം ഒഴിപ്പിക്കുകതന്നെ ചെയ്യും. തെറ്റിദ്ധാരണ ഉണ്ടാക്കി സർക്കാറിനെ വേണ്ടാത്ത രീതിയിൽ ചിത്രീകരിക്കാവുന്ന സംഭവം ഉണ്ടായപ്പോൾ അത് നടക്കാൻ പാടില്ലായിരുന്നു എന്നാണ് ചൂണ്ടിക്കാണിച്ചത്. അത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തി​െൻറ പ്രശ്നമാണ് ^പിണറായി പറഞ്ഞു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.