തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രിയെ തള്ളി സി.പി.െഎ സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ മന്ത്രി എം.എം. മണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെനയും റവന്യൂ ഉദ്യോഗസ്ഥരെയും പ്രശംസിച്ച് പ്രസ്താവന ഇറക്കിയ നിർവാഹക സമിതി അതേസമയം മുഖ്യമന്ത്രിയെക്കുറിച്ച് നിശ്ശബ്ദത പുലർത്തുകയും ചെയ്തു.
എൽ.ഡി.എഫ് സർക്കാറിൽ മുഖ്യമന്ത്രി ഒറ്റയാൻ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗത്തിൽ ഭൂരിഭാഗം പേരും വിമർശിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ സർക്കാറിെൻറ നിറം കെടുത്തുന്നതാണ്. പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി കോട്ടയത്ത് പരസ്യമായി പ്രസംഗിക്കുന്നതുവരെ വിവാദമില്ലായിരുന്നു. മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരെ വിമർശിച്ചപ്പോഴാണ് വിവാദം ഉണ്ടാവുന്നത്. അത് അനാവശ്യമായ നടപടിയായിരുെന്നന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. കൈയേറ്റം ഒഴിപ്പിക്കണമെന്ന എൽ.ഡി.എഫ് തീരുമാനം അതുപോെല നടപ്പാക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപെട്ടു.
1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവർക്ക് പട്ടയം കൊടുക്കണം, കൈയേറ്റം പൂർണമായും ഒഴിവാക്കണമെന്നതാണ് മുന്നണി തീരുമാനം. ഇത് തുടരണം. യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ വകുപ്പ് എടുത്ത നടപടികൾ വിശദീകരിച്ചു.‘പലതിെൻറയും മറപറ്റി തടിച്ചുകൊഴുത്ത കൈയേറ്റ മാഫിയ സംഘത്തിന് മുന്നിൽ എല്ലാവരും മുട്ടുമടക്കിയപ്പോൾ സധൈര്യം അതിനെ നേരിട്ട് സർക്കാറും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും തങ്ങളിൽ കേരള ജനത അർപ്പിച്ച വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഭീഷണികൾക്കും വെല്ലുവിളികൾക്കും മുന്നിൽ മുട്ടുമടക്കാതെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്ത മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ആത്മാർഥതയെയും ധീരതയെയും അഭിനന്ദിക്കുന്നു’വെന്നും നിർവാഹക സമിതി പ്രസ്താവിച്ചു. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകണമെന്നും നിർവാഹക സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.