തൃശൂർ: ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണം, മൂന്നാംമുറ പാടില്ല എന്നിവ മേലുദ്യോഗസ്ഥർ ആവർത്തിച്ച് ഓർമിപ്പിക്കുമ്പോഴും ചിലർ ചെയ്യുന്ന ഒറ്റപ്പെട്ട തെറ്റ് സ്വീകരിക്കുന്ന നിലപാട് പൊലീസോ സർക്കാറോ എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരില്‍ സിറ്റി പൊലീസിെൻറ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകയായാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. മാനുഷിക മൂല്യമാണ് ഏറ്റവും പ്രാധാന്യം. പൊലീസിൽ പല മാനസികാവസ്ഥയുള്ളവർ കാണാം. അത്തരം ആളുകൾ തെറ്റായ നടപടിയിലേക്ക് പോകുമ്പോൾ ഒരിക്കലും സംരക്ഷിക്കില്ല. ഇത്തരക്കാരോടുള്ള സമീപനം കടുത്തതായിരിക്കും. ഇ.എം.എസ് സർക്കാറിെൻറ കാലം മുതലാണ് പൊലീസിന് പുതിയ മുഖം നൽകാൻ തുടങ്ങിയത്. മുതലാളിക്കും ജന്മിക്കുമായി പ്രവർത്തിച്ചിരുന്ന പൊലീസിൽ മാനുഷിക മുഖം വന്ന് ജനകീയമായി. അത്തരത്തിൽ നല്ലതുപോലെ ശക്തിപ്പെടുമ്പോൾ പഴയ പൊലീസ് കാഴ്ചപ്പാടിലേക്ക് പോകുന്ന ചിലരുണ്ട്. ഹൈദരാബാദില്‍ എത്തുന്നയാൾ പൊലീസിെൻറ കാമറക്കണ്ണിലാകുന്നതു പോലുള്ള സംവിധാനം കേരളത്തിലും ഏർപ്പെടുത്തും. എല്ലായിടത്തും കൺട്രോൾ റൂമുകൾ സ്ഥാപിച്ച് സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീന്, സി.എൻ. ജയദേവൻ എം.പി, മേയര്‍ അജിതാ ജയരാജന്, ജില്ല പഞ്ചായത്ത്് പ്രസിഡൻറ് മേരി തോമസ്, എം.എല്‍.എമാരായ കെ. രാജന്, കെ.വി. അബ്ദുൽ ഖാദര്‍, മുരളി പെരുനെല്ലി, ഡി.ജി.പി ലോക്നാഥ് െബഹ്റ, കെ.പി.എച്ച്.സി.സിയുടെ സി.എം.ഡി എന്‍.ശങ്കര്‍ റെഡ്ഢി, സി.പി.എം ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണന്, പൊലീസ് അക്കാദമി ഡയറക്ടര്‍ ബി. സന്ധ്യ, തൃശൂർ റേഞ്ച് ഐ.ജി എം.ആര്. അജിത്കുമാര്‍, ഐ.ആര്.ബറ്റാലിയന് കമാൻഡൻറ് തോംസണ്‍ ജോസ്, സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്.നായര്‍, പ്രസ്ക്ലബ് പ്രസിഡൻറ് കെ.പ്രഭാത് എന്നിവർ പങ്കെടുത്തു.
കേസെടുക്കലും ക്രമസമാധാനം പാലിക്കലും മാത്രമല്ല പൊലീസ്
തൃശൂർ: പൊലീസിന് മാനുഷിക മുഖം നൽകാനുള്ള മാറ്റത്തിൽ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥർക്ക് വിയോജിപ്പുണ്ടാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ കണ്ണിൽ പൊലീസ് പണി കുറ്റകൃത്യങ്ങൾ കണ്ടാൽ കേസെടുക്കുക, ക്രമസമാധാന പ്രശ്നം വന്നാൽ തടയുക എന്നതാണ്. നമ്മുടെ നാട് മാറുന്നതും ലോകം മാറുന്നതും പൊലീസിൽ വന്ന മാറ്റങ്ങൾ കാണാതെയുമാണ് ഇത്തരം നിലപാടുകൾ. പൊലീസിലെ ചില ഉന്നതര്‍ മറ്റ് ജോലികളുടെ പേരില്‍ നാടുചുറ്റുകയാണെന്ന് കുറ്റപ്പെടുത്തി അടുത്തിടെ ഋഷിരാജ് സിങ് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസ് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.