കെ.ജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജൻറായിരുന്നെന്ന ആരോപണം തള്ളി പിണറായി

പാലക്കാട്: ഉദുമയിൽ കെ.ജി മാരാർ മത്സരിച്ചപ്പോൾ അദ്ദേഹത്തിൻെറ തെരഞ്ഞെടുപ്പ് ഏജൻറായിരുന്നു പിണറായി വിജയനെന്ന ബി.െജ.പി നേതാവ് എം.ടി രമേശിൻെറ ആരോപണം തള്ളി മുഖ്യമന്ത്രി. അന്ന് കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയാണ്. ഒരിടത്ത് സ്ഥാനാർത്ഥിയായ ആൾ വേറെ സ്ഥലത്ത് തെരഞ്ഞെടുപ്പ് ഏജൻറാകാൻ പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തുംപറയാം എന്ന അവസ്ഥയായെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നലെ വാർത്താ സമ്മേളനത്തിലാണ് ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. സി.പി.എമ്മുമായി ബി.ജെ.പി നേരത്തെ തെരഞ്ഞെടുപ്പ്​ ധാരണയുണ്ടാക്കിയിരുന്നെന്നും ഉദുമയിൽ 15 വർഷം മുമ്പ് കെ.ജി. മാരാർ മത്സരിച്ചപ്പോൾ അദ്ദേഹ​ത്തി​‍െൻറ ചീഫ്​ ഇലക്ഷൻ ഏൻറായിരുന്നു പിണറായിയെന്നും മാധ്യമപ്രവർത്തകർ കോ.ലി.ബി സഖ്യത്തെക്കുറിച്ച്​ ചോദിച്ചപ്പോൾ രമേശ്​ പറഞ്ഞിരുന്നു.

എന്നാൽ, എം.ടി. രമേശിന്‍റെ വാദം പൊളിച്ചടുക്കി സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. 15 വർഷങ്ങൾക്കുമുമ്പ്​ ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചെന്ന രമേശിന്‍റെ വാദം തെറ്റാണെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടിയത്. 15 വര്‍ഷം മു​െമ്പന്ന്​ രമേശ്​ പറയുന്നത് മുഖവില​െക്കടുത്താൽ 2006ആണ്​ കാലഘട്ടം.​ 1995ലാണ്​ കെ.ജി മാരാർ മരിച്ചത്​. മരിച്ച മാരാരുടെ ഇലക്ഷന്‍ ഏജന്‍റായി പിണറായി ഉദുമയില്‍ വന്നതെങ്ങിനെയാണെന്നായിരുന്നു പലരും ചോദിച്ചത്.

1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. കൂത്തുപറമ്പിലെ സ്ഥാനാര്‍ഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാര്‍ഥി മാരാര്‍ക്ക് വേണ്ടി ഇലക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചതെന്നും നെറ്റിസൺസ്​ ചോദിക്കുന്നു.

1980ൽ മാത്രമാണ്​ ബി.ജെ.പി രൂപീകരിച്ച​െതന്ന വസ്​തുതയും ധാരാളംപേർ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഉണ്ടായിട്ടില്ലാത്ത കാലത്തുനടന്നുവെന്ന്​ അനുമാനിക്കപ്പെടുന്ന സംഭവത്തെ സി.പി.എം - ബി.ജെ.പി കൂട്ടുകെ​ട്ടിന്​ ഉദാഹരണമായി എം.ടി രമേശ്​ പറയുന്നത്​ പരിഹാസ്യമാണെന്നും സമൂഹ മാധ്യമങ്ങളിൽ വിലയിരുത്തലുണ്ടായി.

Tags:    
News Summary - Pinarayi vijayan denied allegations of MT ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.