കുളിപ്പിച്ച് കുറി തൊട്ട് എഴുന്നള്ളത്തിന് ഒരുങ്ങിയ 'ബാലുശ്ശേരി ഗജേന്ദ്രൻ' ക്ഷേത്രമുറ്റത്ത് ചരിഞ്ഞു

വള്ളിക്കുന്ന്: വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ കളംപാട്ട് ഉത്സവത്തിന്റെ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു. 48 വയസ്സുള്ള ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് ചെരിഞ്ഞത്. എഴുന്നള്ളത്തിനുവേണ്ടി കുളിപ്പിച്ച് കുറി തൊട്ട് ഒരുക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ചരിയുകയായിരുന്നു. ഇതോടെ ചടങ്ങുകൾ മാറ്റിവെച്ചു.

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

പോസ്റ്റ്മോർട്ടം നടപടികൾക്കായി കഞ്ചിക്കോട്ടേക്ക് കൊണ്ടുപോയി. ബാലുശ്ശേരി സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ചെരിഞ്ഞ ആന.  


Tags:    
News Summary - Elephant dies in temple courtyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.