തൃശൂർ: ബാങ്ക് വിളിയുടെ താളാത്മകമായ അകമ്പടിയോടെയാണ് സംഘനൃത്തം ആരംഭിച്ചത്. ആലപ്പുഴ സെന്‍് ജോസഫ് സ്കൂളിലെ പെൺകുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തിന് വേറെയും പ്രത്യേകതകൾ അവകാശപ്പെടാനുണ്ടായിരുന്നു. ആരും ഇതുവരെ എടുക്കാത്ത പ്രമേയം. വയലാർ രാമവർമയുടെ ആയിഷ എന്ന ഖണ്ട കാവ്യമാണ് കലോത്സവ വേദിയെ ആകെ ഇളക്കിമറച്ചു കൊണ്ട് അരങ്ങറിയത്.
ഒപ്പനപാട്ടിന്‍െ താളവും കാച്ചിയുടേയും അലുക്കത്തിന്‍റെയും കൊഞ്ചലുകളും ഒപ്പന പാട്ടിൽ മാത്രം കേട്ടുശീലിച്ച ആസ്വാദകർക്കും പുതുമയായിരുന്നു ആയിഷയെന്ന സംഘനൃത്തം. കലോത്സവത്തിന്‍െ 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം പ്രമേയം സംഘനൃത്തത്തിന്‍െ ഐറ്റമായി എത്തിയത്. വാവരു സ്വാമിയുടെ കഥ ഭരതനാട്യമായു നാടോടി നൃത്തമായും അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും കലോത്സവത്തിലെ ഗ്ലാമർ ഇനമായ സംഘനൃത്തത്തിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.
കാഥികൻ സാംബശിവൻ 40 വർഷത്തോളം പല പല വേദികളിൽ അവതരിപ്പിച്ച ആയിഷയെ സംഘനൃത്തമായി അവതരിപ്പിക്കുക എന്നത് വലിയ ടാസ്ക് ആയിരുന്നുവെന്ന് ഡാൻസ് മാസ്റ്ററായ പ്രവീൺ നാട്യകല പറഞ്ഞു.
അവതരണശൈലിയും പ്രമേയത്തിലെ പുതുമയുമാണ് സംഘനൃത്തത്തിൽ ശ്രദ്ധിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പാൽക്കാരിയായ ആയിഷയെ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.