കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എസ്.ഐ.ആറില്‍ നിന്ന് പുറത്ത്. കീഴരിയൂര്‍ പഞ്ചായത്തിലെ 173ാം ബൂത്തില്‍ ഉള്‍പ്പെട്ട പ്രവീണ്‍കുമാറിന്റെ പേര് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാൽ, പ്രവീൺകുമാറിനെയോ ബന്ധുവിനെയോ രജിസ്റ്റർചെയ്ത വോട്ടറായി സ്ഥാപിക്കാൻ കഴിയുന്ന വിശദാംശങ്ങൾ എന്യൂമറേഷൻ ഫോമിൽ പൂരിപ്പിച്ചു നൽകിയിട്ടില്ലെന്നും ഹിയറിങിന് ഹാജരാവണമെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജനുവരി 20ന് ഹിയറിങ്ങിന് ഹാജരാകാന്‍ നിർദേശിച്ചിരിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ വാർത്തസമ്മേളത്തിൽ അറിയിച്ചു.
2002ൽ കൊയിലാണ്ടിയിൽ അഡ്വ. പി. ശങ്കരൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റായി പ്രവർത്തിച്ചയാളാണ് കെ. പ്രവീൺകുമാർ. താനും ഭാര്യയും ഒരുമിച്ചാണ് ഫോം പൂരിപ്പിച്ച് നല്‍കിയത്. ഭാര്യയുടെ പേര് പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. താന്‍ മാത്രമല്ല തന്‍റെ ബൂത്തിലെ നിരവധി പേര്‍ പട്ടികക്ക് പുറത്തായി. വിവരം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.