തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷക്ക് ഇത്തവണയും മിന്നുംവിജയം. എച്ച്.എസ്.എസ് ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എച്ച്.എസ്.എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ മൂന്നാംവർഷവും എ ഗ്രേഡ് നേട്ടം കൈവരിച്ചു.
ഒപ്പനയിൽ തുടർച്ചയായി നാലാം വർഷവും ഹെമിൻ സിഷ മത്സരിക്കുന്നുണ്ട്. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു.
പിതാവ് അബ്ദുൽസലാം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പ്രധാനാധ്യാപകനും മാതാവ് മറിയം തരിയോട് ജി.എച്ച്.എസിലെ അധ്യാപികയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.