തിരുവനന്തപുരം: യു.ജി.സി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സിയെ ഇല്ലാതാക്കിയത് കാവിവത്കരണത്തിന് വേണ്ടിയാണെന്നും പിണറായി തുറന്നടിച്ചു.
യു.ജി.സിക്ക് പകരം എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യു.പി.എ സര്‍ക്കാറിന്‍റെ കാലത്തേ തുടങ്ങിയിരുന്നു. വാണിജ്യവല്‍ക്കരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പുകാരണം അത് നടപ്പായില്ല. അന്ന് യു.പി.എക്ക് നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോള്‍ ബി.ജെ.പി നടപ്പാക്കിയത്. യു.ജി.സിയെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടേയും ശബ്ദം ഉയരേണ്ടതുണ്ടെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.