കൊച്ചി: ബി.പി.സി.എൽ വിൽപ്പനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ച് മാത്രമല്ല വ്യവസായിക വികസനമെന്ന് അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളിൽ കേന്ദ്രവുമായി സഹകരിക്കാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.പി.സി.എൽ പ്ലാൻറ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലര വർഷമായി സംസ്ഥാനത്ത് വ്യവസായ വളർച്ചയുണ്ടാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തി. സ്വകാര്യനിക്ഷേപം ആകർഷിച്ചുകൊണ്ട് മാത്രമല്ല, വ്യവസായ അഭിവൃദ്ധിയുണ്ടാക്കേണ്ടത്. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകെള നവീകരിച്ചും അവ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേഗതയും സുരക്ഷിതത്വവുമുള്ള ഗതാഗത സൗകര്യങ്ങൾ ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ഇവ വ്യാവസായിക വളർച്ചക്ക് അടിത്തറയൊരുക്കും. കേരളത്തിൽ ഉൾനാടൻ ജലാശയങ്ങൾ ഗതാഗത യോഗ്യമാക്കുന്നത് ചെലവും മലിനീകരണവും കുറഞ്ഞ ഗതാഗത സൗകര്യത്തിന് വഴിയൊരുക്കുമെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.