തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ വ്യാഴാഴ്ച അവസാനിക്കും. ബുധനാഴ്ച വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം 2,78,48,827 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. കണ്ടെത്താനാകാത്തവരുടെ കണക്ക് ഉൾപ്പെടെയാണിത്. ആകെയുള്ള 2,78,50,855 വോട്ടർമാരിൽ 2028 ഫോമുകളാണ് മടങ്ങിയെത്താനുള്ളത്. അവസാന ദിവസമായ വ്യാഴാഴ്ച ഈ ഫോമുകളും തിരികെയെത്തുമെന്നാണ് കമീഷന്‍റെ പ്രതീക്ഷ.
അതേ സമയം, ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 25.08 ലക്ഷം പേരാണ് കണ്ടെത്താനാകാത്തവരായി ഉണ്ടായിരുന്നത്. എന്നാൽ ഫോം വാങ്ങി മടക്കി നൽകാൻ വിസമ്മതിച്ചവരിൽ കൂടുതൽ പേർ ഫോം തിരിച്ചേൽപ്പിച്ചതോടെ ആ പട്ടിക 24.95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, കണ്ണൂർ ഒഴികെ മറ്റ് ജില്ലകളിൽ 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.