തിരുവനന്തപുരം: ജനനന്മക്കും വികസനത്തിനും വേണ്ടി കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടിയാണ് ചെങ്ങന്നൂർ ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പകരുന്ന ആത്മവിശ്വാസത്തോടെ സർക്കാർ ശക്തമായി മുന്നോട്ടുപോകും. അടിസ്ഥാനരഹിതമായ അപവാദ പ്രചാരണത്തിനെതിരായ ജനവിധി കൂടിയാണിത്. അതിശക്തമായ അസത്യപ്രചാരണത്തിൽ സത്യത്തെ കാണാനുള്ള ജനങ്ങളുെട കഴിവിെൻറ നിദർശനമായി വിധിയെഴുത്ത്. ഇതെല്ലാം ചെയ്ത ജനങ്ങളെ വിനയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ. ജനങ്ങളുടെ വിധി ഇടത് സർക്കാറിെൻറ നയനിലപാടുകൾക്കുള്ള അതിഗംഭീരമമായ പിന്തുണയുടെ വിളംബരമാണ്. അഭൂതപൂർവമായ െഎക്യദാർഢ്യമാണിത്. വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ ഒരു വിവാദവും സർക്കാറിനെ പിന്തിരിപ്പിക്കില്ല. സദുദ്ദേശ വിമർശം ഉൾെക്കാണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. ചെങ്ങന്നൂരിലെ വിജയം കൂടുതൽ വിനയാന്വിതരാക്കുന്നു. അർപ്പിച്ച വിശ്വാസത്തിനനുസരിച്ച് മുന്നോട്ടുപോകാൻ പ്രതിജ്ഞാബദ്ധം. അർപ്പിച്ച വിശ്വാസം ഒരിക്കലും പാഴാകിെല്ലന്ന് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് മുന്നോട്ടുപോകാനുള്ള സർക്കാറിെൻറ പ്രതിബദ്ധതക്ക് ജനത്തിെൻറ അംഗീകാരം കൂടിയാണിത്. ജനങ്ങളുടെ ഒരുമയെ മോശമായി ചിത്രീകരിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ കേരള ജനത ഒരിക്കലും അംഗീകരിക്കില്ല. എല്ലാ വികസനത്തോടും നിഷേധാത്മക സമീപനം പുലർത്തുന്ന കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും വിശ്വാസ്യത തകർന്നു. കോൺഗ്രസിെൻറ ദുരുപദിഷ്ഠിത രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെയും ചെന്നിത്തലയെയും വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി പിണറായി വിജയെൻറ രൂക്ഷവിമർശം. ന്യൂസ് അവറിൽ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്ന ടി.വിയിലെ ആങ്കർമാരല്ല, മറിച്ച് ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കളെന്ന് ചെങ്ങന്നൂർ ഫലത്തോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
താൻ നേരത്തെ ഇത് പറഞ്ഞപ്പോൾ ചാനലിലെ ചിലർ പുച്ഛിച്ചുവെന്ന് അറിയാം. ചെങ്ങന്നൂരിൽ കണ്ടത് ജനങ്ങൾ തന്നെ ആത്യന്തിക വിധികർത്താക്കളാകുന്നു എന്നതാണ്. ജനങ്ങളോടാണ് സർക്കാറിന് ഉത്തവാദിത്തം. എന്നാൽ ജനങ്ങളോട് ഉത്തരം പറയേണ്ടതില്ലാത്ത ചിലർ ചില ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതിനെതിരായ വിധിയെഴുത്ത് കൂടിയാണ്. ഒറ്റപ്പെട്ട സംഭവം െവച്ച് സർക്കാർ അക്രമികളുടെ പക്ഷത്താണെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ വിധിതീർപ്പ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണിത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല സർക്കാറിനെതിരായി പ്രചരിപ്പിക്കുന്ന അപവാദങ്ങൾ അദ്ദേഹത്തിെൻറ സ്വന്തംവീടിന് ചുറ്റുമുള്ളവർ പോലും വിശ്വസിക്കുന്നില്ല. ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടറായ ചെന്നിത്തലയുടെ പഞ്ചായത്തിൽ 2300ലേറെ വോട്ടാണ് ഇടതിന് ഭൂരിപക്ഷം. അദ്ദേഹത്തിെൻറ വീടുള്ള ബൂത്തിൽ 451 വോട്ട് ഇടതുമുന്നണിക്ക് കിട്ടിയപ്പോൾ യു.ഡി.എഫിന് 280 േവാട്ട് മാത്രമേയുള്ളൂ. അസത്യങ്ങൾ ഇനിയെങ്കിലും പറയരുതെന്ന സന്ദേശമാണ് ഇൗ ജനവിധിയിലൂടെ ചെന്നിത്തലക്ക് സ്വന്തം നാട്ടുകാർ നൽകുന്നത്.
വർഗീയ കാർഡിറക്കിയെന്ന ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഏത് വർഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഞങ്ങൾ ഒരുമതത്തിനും എതിരല്ല, വിജയകുമാർ ആർ.എസ്.എസുകാരനാണെന്ന് താൻ പറഞ്ഞിട്ടില്ല. ഏത് പാർട്ടി എങ്ങോട്ട് പോയി എന്നതല്ല പ്രശ്നമെന്നും ജനങ്ങളാകെ ഇടതിനൊപ്പം നിൽക്കാൻ തയാറായിരുെന്നന്ന് മാണിയുടെ കേരള കോൺഗ്രസും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാനത്തിന് മുഖ്യമന്ത്രിയുടെ കൊട്ട്
തിരുവനന്തപുരം: ചെങ്ങന്നൂരിൽ മാണിഗ്രൂപ്പിെൻറ പിന്തുണയില്ലാതെ നേടിയ വിജയമെന്ന് അഭിപ്രായപ്പെട്ട സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയെൻറ കൊട്ട്. അദ്ദേഹം ഇടക്കിടക്ക് ചില വാചകം പറഞ്ഞുകൊണ്ടിരിക്കും. അത് അദ്ദേഹത്തിെൻറ ശീലമാണ്. ഒാരോ പാർട്ടിക്കും ഒാേരാ അവകാശമുണ്ടല്ലോ. അതിെൻറ ഭാഗമായി പറയുന്നതാണ്. അദ്ദേഹം ചിലരെ പ്രതിരോധിക്കാൻ വേണ്ടി നിൽക്കുകയാണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതൊന്നും ഇടതുമുന്നണിയുടെ പൊതുവായ നയമല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.