കപ്പലിടിച്ച് അപകടം: അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കൊച്ചി ചേറ്റുവ പുറംകടലിൽ കപ്പൽ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. എറണാകുളം ജില്ലാ കലക്ടർക്കാണ് നിർദേശം നൽകിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
 

Tags:    
News Summary - Pinarayi Viajyan React Munambam Ship Attack -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.