തിരുവനന്തപുരം: വാക്സിൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാറിനെതിരെ യോജിച്ച നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തയച്ചു. 11 മുഖ്യമന്ത്രിമാർക്കാണ് കത്ത് നൽകിയത്. വാക്സിൻ വിഷയത്തിൽ സഹകരണം ആവശ്യപ്പെട്ടാണ് പിണറായിയുടെ കത്ത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാദൽ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർക്കാണ് പിണറായി കത്തയച്ചത്.
കോവിഡിന്‍റെ രണ്ടാം തരംഗം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും വാക്സിൻ നൽകുന്നതിൽ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്ന് കത്തിൽ പറയുന്നു. ജനങ്ങൾക്ക് വാക്സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടേത് മാത്രമായി മാറിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.