സി.ഐ.ഡി മൂസ ഉൾപ്പെടെ ഡിറ്റക്ടീവ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: മലയാളത്തിലെ കുറ്റാന്വേഷണ ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ (93) അന്തരിച്ചു. പ്രശസ്തമായ സി.ഐ. ഡി മൂസ, ഇരുമ്പ്കൈ മായാവി തുടങ്ങിയ ഡിറ്റക്റ്റീവ് കഥാപാത്രങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം.

ടമാർ പഠാർ, ഫ്ലൈറ്റ് 731, സർപ്പ ദ്വീപ്, സി.ഐ.ഡി മൈക്കിൾ, സി.ഐ.ഡി മഹേഷ്, മഞ്ഞുകട്ട രഹസ്യം തുടങ്ങിയവയും വിശ്വ നാഥൻ നായരുടെ ജനപ്രീതി നേടിയ ചിത്രകഥകളാണ്. വിശ്വനാഥന്‍റെ ചിത്രകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സി.ഐ.ഡി മൂസ, റിവോൾവർ റിങ്കോ എന്നീ മലയാള സിനിമകൾക്ക് പേര് നൽകിയത്.

ബുക്ഹൗസിനു വേണ്ടി തമിഴിൽ നിന്നും ചിത്രകഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് നൽകിക്കൊണ്ടാണ് വിശ്വ നാഥൻ തന്‍റെ സാഹിത്യ കലാ ജീവിതത്തിന് തുടക്കം കുറിച്ചത്. ഓരോ പുസ്തകങ്ങളും പതിനായിരക്കണക്കിന് കോപ്പികളാണ് വിറ്റഴിച്ചത്. നിയോമിക്സ് എന്ന പേരിലാണ് അന്ന് ചിത്രകഥകൾ പ്രസിദ്ധീകരിച്ചത്. 1983ലാണ് അവസാന ചിത്രകഥ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ ഇറക്കിയത്. 

Tags:    
News Summary - Picture story writer Kannadi viswandan passed way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.