അഞ്ചാലുംമൂട്: രാജ്യത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് 31 വയസ്സ്. 1988 ജൂലൈ എട്ടിനാണ് എറ ണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലൻറ് എക്സ്പ്രസ് വ ന് ശബ്ദത്തോടെ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയത്. 105 പേരുടെ ജീവന് അപഹരിക്കുകയും 600ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണം ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണെന്നാണ് റെയിൽവേ നല്കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നും ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല.
31 വര്‍ഷം പിന്നിടുമ്പോഴും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നാട്ടുകാരുടെ നിവേദനങ്ങള്‍ ചവറ്റുകൊട്ടയില്‍ തന്നെയാണ്. ദുരന്തത്തിെൻറ സ്മരണ നിലനിര്‍ത്താനായി ഇത്തവണയും അനുസ്മരണ പരിപാടി നടക്കുന്നുണ്ട്. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ലൈഫ് മെംബേഴ്സ്, കടപ്പായില്‍ നഴ്സിങ് ഹോം അഞ്ചാലുംമൂട്, ഫ്രണ്ട്സ് ഓഫ് ബേര്‍ഡ്സ് അഞ്ചാലുംമൂട്, കേരള പ്രതികരണ വേദി, കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള എന്നിവ സംയുക്തമായാണ് മുടങ്ങാതെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ ജൂലൈ എട്ട് കഴിയുമ്പോഴും സ്മാരകത്തിെൻറ അവസ്ഥ പഴയപടി തന്നെയാണ്.
സ്മാരകത്തെ സംരക്ഷിക്കുമെന്ന പതിവ് പല്ലവി മാത്രമാണ് 31 വർഷം പിന്നിടുമ്പോഴും നടന്നുപോരുന്നത്. പനയം ഗ്രാമപഞ്ചായത്ത് പെരുമണ്‍ ജങ്കാര്കടവിന് സമീപം ലക്ഷങ്ങള്‍ െചലവാക്കി മറ്റൊരു സ്മാരകം നിര്‍മിച്ചിരുന്നു. ഇവിടെയും അനുസ്മരണ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.