തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെന്ഷന് പ്രായം വർധിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വിസിലെ ഒഴിവ് മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഒഴിവു വരുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്വെയര് പരിഗണനയിലാണെന്നും യുവജന സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സിയില്‍ അഡ്വൈസ് മെമ്മോ നല്കിയവവരുടെ ജോലിക്കാര്യം പരിഹരിക്കാനാവുമെന്ന് കരുതുന്നു. തൊഴിലില്ലായ്മ വേതനം പുതുക്കുന്നതിനെക്കുറിച്ച് യുവജന സംഘടനകളുമായി ചര്‍ച്ച നടത്തും. താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. പങ്കാളിത്ത പെന്ഷന് പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തിക സൃഷ്ടിച്ചു. കെ.എ.എസ് റിക്രൂട്ട്മെൻറ് ഉടൻ തുടങ്ങും. യുവജനത സമൂഹ മാധ്യമം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. വാട്സ്ആപ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ വ്യാജപ്രചാരണം നടക്കുന്നുണ്ട്. പലരും കെണിയില്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വാട്സ് ആപ് ഹര്‍ത്താല്‍ അത്തരത്തില്‍ സംഭവിച്ചതാണ്.
13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. ഹൈസ്പീഡ് ഇൻറര്‍നെറ്റ് വീടുകളിലും ഓഫിസുകളിലും ലഭ്യമാക്കും. പൊതുയിടങ്ങള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈഫൈ ഏര്‍പ്പെടുത്തും. ഐ.ടി പാര്‍ക്കുകള്‍ വികസിപ്പിക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ പുതിയ സംരംഭങ്ങള്‍ വരുന്നുണ്ട്. പുതിയ തൊഴില്‍ സംസ്കാരം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.