പി.സി. ജോർജ്ജി​െൻറ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധം: നിര്‍മ്മല ജിമ്മി

കോട്ടയം: നിഷാ ജോസിനെതിരായുള്ള പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ അശ്ലീലത നിറഞ്ഞതാണെന്നും സ്ത്രീ വിരുദ്ധമാണെന്നും മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്​ നിര്‍മ്മല ജിമ്മി. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലും മാധ്യമപ്രവര്‍ത്തകരോടുള്ള സംഭാഷണങ്ങളിലും പി.സി ജോർജ്​ നടത്തിയ പ്രസ്​താവനകളെ കുറിച്ചായിരുന്നു നിർമ്മല ജിമ്മിയുടെ പ്രതികരണം.

ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ സ്ത്രീ സമൂഹത്തെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. വൃത്തികെട്ട സ്ത്രീ, രണ്ടാം സരിത എന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോര്‍ജ്ജ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രസ്താവനകള്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുക്കണമെന്നും നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു.

Tags:    
News Summary - pc george nisha jose - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.