‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ ഭരണ നിർവഹണാവകാശം ദേവസ്വം ബോർഡി​നെന്ന് ഹൈകോടതി; വാ​ങ്ങി​യ ഭൂ​മി ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ൽ നി​ക്ഷി​പ്ത​മാ​ണ്

കൊ​ച്ചി: ‘എ​റ​ണാ​കു​ള​ത്ത​പ്പ​ന് ഒ​ര​ടി മ​ണ്ണ്’ പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം കൊ​ണ്ട് വാ​ങ്ങി​യ ഭൂ​മി​യ​ട​ക്കം സ്വ​ത്തി​ന്‍റെ ഭ​ര​ണ നി​ർ​വ​ഹ​ണാ​വ​കാ​ശം കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നാ​ണെ​ന്ന്​ ഹൈ​കോ​ട​തി. വാ​ങ്ങി​യ ഭൂ​മി ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ൽ നി​ക്ഷി​പ്ത​മാ​ണ്. സ്വ​ത്തി​ന്റെ പ​കു​തി​യാ​യ 1.18 ഏ​ക്ക​ർ ഭൂ​മി നി​ല​വി​ൽ എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര സ​മി​തി​യു​ടെ കൈ​വ​ശ​മാ​ണ്. ഇ​നി മു​ത​ൽ സ്വ​ത്ത് മു​ഴു​വ​ൻ ബോ​ർ​ഡാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്ന്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്​​ത​മാ​ക്കി. എ​റ​ണാ​കു​ള​ത്ത​പ്പ​ൻ മൈ​താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സ​ട​ക്കം തീ​ർ​പ്പാ​ക്കി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഫ​ണ്ട് ശേ​ഖ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മി​തി ഹാ​ജ​രാ​ക്കാ​ത്ത​ത്​ വെ​റും വീ​ഴ്​​ച മാ​ത്ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്​ പ്ര​തി​ഷ്ഠ​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഫ​ണ്ട് ശേ​ഖ​രി​ച്ച​ത്. ട്ര​സ്റ്റി​യു​ടെ സ്ഥാ​ന​ത്തു​ള്ള സ​മി​തി​ക്ക്​ ഫ​ണ്ടി​ന്റെ കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ്വ​ത്തി​ന്റെ പ​കു​തി ഓ​ഹ​രി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി കൈ​വ​ശം വെ​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല. ഇ​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ത്തി​ന് വി​രു​ദ്ധ​വും കോ​ട​തി ഉ​ത്ത​ര​വി​ന്റെ ലം​ഘ​ന​വു​മാ​ണ്. ക്ഷേ​ത്ര​ത്തി​ന്റെ പേ​രി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം ക​രാ​റെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ച​താ​ണ്. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഫ​ണ്ടി​ന്റെ വി​നി​യോ​ഗം കൃ​ത്യ​മാ​യി അ​ക്കൗ​ണ്ട് ചെ​യ്യാ​തെ രേ​ഖ​ക​ൾ മോ​ഷ്ടി​ച്ചെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത്​ നി​ല​നി​ൽ​ക്ക​ത്ത​ക്ക​ത​ല്ല. മ​റ​ച്ചു​വെ​ക്ക​ലാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ വേ​ണം ക​രു​താ​നെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

ശേ​ഖ​രി​ച്ച തു​ക കൃ​ത്യ​മാ​യി അ​ക്കൗ​ണ്ട് ചെ​യ്ത്​ ഓ​ഡി​റ്റ് ചെ​യ്യാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ പ​രാ​തി ന​ൽ​കു​ക​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണം. സ്വ​ത്ത് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ പേ​രി​ൽ പോ​ക്കു​വ​ര​വ് ചെ​യ്യ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - 'Oru Adi Mannu' Project: High Court Rules Ernakulam Shiva Temple Property Belongs to Devaswom Board; Slams Committee for Lack of Transparency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.