നി​യ​മ​സ​ഭ​യി​ല്‍ 50 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ മു​പ്പ​തോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നൽകിയ ആദര ചടങ്ങിൽ നിന്ന്​

ഉമ്മൻ ചാണ്ടിയെ ലോക മലയാളിസമൂഹം ആദരിച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ 50 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​ദ്ദേ​ഹ​ത്തി​െൻറ ജ​ന്മ​ദി​ന​ത്തി​ല്‍ ലോ​ക മ​ല​യാ​ളി​സ​മൂ​ഹം ആ​ദ​രി​ച്ചു.

അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഗ​ള്‍ഫ് എ​ന്നി​വ​ങ്ങ​ളി​ലെ മു​പ്പ​തോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍ലൈ​നി​ലൂ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ.​ശ​ശി ത​രൂ​ര്‍ എം.​പി നി​ര്‍വ​ഹി​ച്ചു.

ജ​ന​ങ്ങ​ളു​ടെ അ​വ​ശ്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ച്ച ജ​ന​കീ​യ​നാ​യ നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്​​ട്രീ​യ​നീ​ക്ക​ങ്ങ​ളെ പ​ല​പ്പോ​ഴും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍പി​ള്ള പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ല്‍ പ്ര​ത്യേ​കം സ്ഥാ​ന​മു​ള്ള നേ​താ​വാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന്‌ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വ്യ​വ​സാ​യി ആ​സാ​ദ് മൂ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - Oommen Chandy was honored by the world Malayalee community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.