ഒരാൾ രണ്ട് വോട്ട് ചെയ്തു; ഒരു മണിക്കൂർ വോട്ടെടുപ്പ് നിർത്തി

ചെന്ത്രാപ്പിന്നി: ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെത്തുടർന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ് നിർത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 12 വാർഡ് ഒന്നാം നമ്പർ ബൂത്ത് ചാമക്കാൽ ഗവ. മാപ്പിള സ്‌കൂളാക്കാണ് വോട്ടിങ് തടസ്സപ്പെട്ടത്. ഒടുവിൽ റിട്ടേണിങ് ഓഫിസർ സ്ഥലത്ത് എത്തി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ 247 വോട്ടാണ് കാണിച്ചത്.

അവസാനം വോട്ട് ചെയ്ത ആൾ ബീപ് സൗണ്ട് വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു. ഇതോടെ കള്ളവോട്ട് പരാതി ഉയർന്നതോടെ ഒരുമണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചു. ഒടുവിൽ റിട്ടേണിങ് ഓഫിസർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. നിലവിൽ ഉണ്ടായ സംഭവം ഓഫിസർ ഡയറിയിൽ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണൽ സമയത്ത് ബാക്കി നടപടികൾ സ്വീകരിച്ച് ആവശ്യമെങ്കിൽ റീപോളിങ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. ഒരു മണിക്കൂറിനുശേഷം ഇപ്പൊൾ പോളിങ് പുനരാരംഭിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂറിനിടെ വോട്ടിങ് മെഷീൻ തകരാറിലായത് 12 പ്രാവശ്യം

തൃശൂർ: രണ്ട് മണിക്കൂറിനിടെ വോട്ടിങ് മെഷീൻ 12 പ്രാവശ്യം തകരാറിലായി. അളഗപ്പനഗർ പഞ്ചായത്ത് സ്കൂളിലെ ബൂത്തിലാണ് സംഭവം. ഇതോടെ വോട്ടർമാരുടെ കാത്തിരിപ്പ് നീണ്ടു. നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി. പ്രതിഷേധവുമായി സ്ഥാനാർഥികളും പ്രവർത്തകരും രംഗത്തെത്തി.

Tags:    
News Summary - One person cast two votes; voting stopped for an hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.