തിരുവനന്തപുരം: സർക്കാർ ഒാഫിസുകളിലും നികുതി ബിൽ കൗണ്ടറുകളിലും പൊതുജനങ്ങൾ ഇടപാട് നടത്തുന്ന സേവന കേന്ദ്രങ്ങളിലും മുതിർന്ന പൗരന്മാർക്ക് ക്യൂ ഒഴിവാക്കി സേവനം ലഭ്യമാക്കാൻ സർക്കാർ നിർദേശം.
ഇതുസംബന്ധിച്ച് സാമൂഹികനീതി വകുപ്പ് എല്ലാ വകുപ്പ് മേധാവികൾക്കും നിർദേശംനൽകി. മുതിർന്ന പൗരന്മാർക്കൊപ്പം ഗുരുതരരോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്കും വരിനിൽക്കാതെ സേവനം നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. ഇക്കാര്യത്തിൽ നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും സർക്കാർ ഒാഫിസുകളും ബിൽ കൗണ്ടറുകളും പാലിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.