‘രക്ഷാപ്രവർത്തനം ഔദ്യോഗിക കൃത്യനിർവഹണമല്ല’ -എ​സ്.​ഐ.​ടി​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച സു​ര​ക്ഷാ​സം​ഘ​ത്തി​ന് ‘ഔ​ദ്യോ​ഗി​ക ജോ​ലി’ എ​ന്ന​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന്​​ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്​. സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​യി​ലു​ള്ള വി.​ഐ.​പി​യു​ടെ സു​ര​ക്ഷാ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള​ല്ല പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​നും സം​ഘ​വും ചെ​യ്ത​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​.

വി.​ഐ.​പി​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ‘യെ​ല്ലോ ബു​ക്കി’​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ​ന്നാ​ണ്​ എ​സ്.​ഐ.​ടി വി​ല​യി​രു​ത്ത​ൽ. വി.​ഐ.​പി സം​ഘ​ർ​ഷ​സ്ഥ​ല​ത്ത്​ പെ​ട്ടു​പോ​യാ​ൽ അ​ദ്ദേ​ഹ​ത്തെ അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​കൊ​ണ്ടു​പോ​കു​ക മാ​ത്ര​മാ​ണ്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല. അ​വി​ട​ത്തെ ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ക്കേ​ണ്ട​ത്​ ലോ​ക്ക​ൽ പൊ​ലീ​സാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, 2023 ഡി​സം​ബ​ർ 15ന് ​മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സി​ന്​ ക​രി​ങ്കൊ​ടി കാ​ണി​ച്ച കെ.​എ​സ്‌.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ.​ഡി. തോ​മ​സി​നെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സി​നെ​യും മ​ർ​ദി​ച്ച സം​ഘം ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ത്​ ച​ട്ട​ലം​ഘ​ന​ത്തി​ന്​ പു​റ​മെ ക​ടു​ത്ത സു​ര​ക്ഷ വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. മു​ഴു​വ​ൻ സ​മ​യ​വും വി.​ഐ.​പി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ്​ സു​ര​ക്ഷാ​സം​ഘ​ത്തി​നു​ള്ള നി​ർ​ദേ​ശം. എ​ന്നാ​ൽ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​നം ക​ട​ന്നു​പോ​യ​ശേ​ഷ​മാ​ണ് ഇ​വ​ർ വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദി​ച്ച​ത്.

ഇ​ത്ര​യും സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സം​ഘ​മു​ണ്ടാ​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​ച്ചു​മാ​റ്റി ശാ​ന്ത​രാ​ക്കി​യ​ ശേ​ഷ​മാ​യി​രു​ന്നു സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​നം. ഇ​വ​ർ​ക്ക് പൊ​ലീ​സ് വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്​ കൈ​ത്തോ​ക്കാ​ണ്. എ​ന്നാ​ൽ, ചൂ​ര​ൽ​വ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ർ​ദി​ച്ച​ത്.സാ​ധാ​ര​ണ പൊ​ലീ​സു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​ത്തി​യേ​ക്കാ​ൾ നീ​ളം കൂ​ടു​ത​ലു​ള്ള ചൂ​ര​ൽ​വ​ടി​യാ​ണി​തെ​ന്നും ഇ​ത്ത​രം വ​ടി പൊ​ലീ​സ് വ​കു​പ്പ് ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ച്​ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ​ക്ക്​ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.

ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​റും സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള മ​റ്റു​ നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന്​ അ​തി​ക്രൂ​ര​മാ​യാ​ണ് മ​ർ​ദി​ച്ച​ത്. അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ത് ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​മാ​ണെ​ന്ന് പ​റ​ഞ്ഞ് പി​ണ​റാ​യി വി​ജ​യ​ൻ ന്യാ​യീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടും പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​തി​നാ​ൽ മ​ർ​ദ​ന​മേ​റ്റ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​രെ കു​റ്റ​വി​മു​ക്​​ത​മാ​ക്കു​ന്ന നി​ല​യി​ൽ കേ​സ്​ അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്.

Tags:    
News Summary - No immunity under 'official duty' benefit, says SIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.