കോഴിക്കോട്: പേരാമ്പ്രയിൽ കണ്ടെത്തിയ നിപ വൈറസിെൻറ വാഹകർ വവ്വാലുകളാണോയെന്ന് െവള്ളിയാഴ്ച അറിയാം. കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ കമീഷണർ ഡോ. സുരേഷ് എസ്. ഹോനപ്പഗോലിെൻറ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് വെള്ളിയാഴ്ച പുറത്തുവരുന്നത്. ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് (നിഹ്സാദ്) പരിശോധന നടത്തുന്നത്. ഹിമാചൽ പ്രദേശിൽ ചത്തനിലയിൽ കെണ്ടത്തിയ വവ്വാലുകളെയും ഭോപാലിൽ പരിശോധനക്ക് എത്തിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്തിയാൽ മാത്രമേ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സജീവമാകൂ എന്നതിനാൽ കേരളത്തിലെ ആരോഗ്യവകുപ്പ് അധികൃതർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പന്തിരിക്കര സൂപ്പിക്കടയിലെ ഉപയോഗശൂന്യമായ കിണറിൽനിന്ന് പിടികൂടിയ വവ്വാലുകളെയാണ് പരിശോധിക്കുന്നത്. പഴങ്ങൾമാത്രം ഭക്ഷിക്കുന്ന വവ്വാലുകളാണ് (ഫ്രൂട്ട് ബാറ്റ്) നിപ വൈറസ് പരത്തുന്നതെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. എന്നാൽ, പന്തിരിക്കരയിൽ കിണറിൽനിന്ന് ലഭിച്ചത് പ്രാണികളെ ഭക്ഷിക്കുന്നവയെയാണ്(ഇൻസെക്റ്റിവോറസ്). പ്രാണികളെ ഭക്ഷിക്കുന്നവ നിപ പരത്തുെമന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
200ലേറെ വൈറസുകൾ വവ്വാലുകളുടെ ശരീരത്തിലുണ്ടെങ്കിലും അപൂർവമായി മാത്രമേ മനുഷ്യരിലേക്ക് പടരാറുള്ളൂ. ലോകത്തിെൻറ പല ഭാഗത്തും വവ്വാലിനെ ഭക്ഷണമാക്കുന്നവരുമുണ്ട്. വവ്വാലുകൾ ഭക്ഷിച്ചതിെൻറ ബാക്കിയുള്ള പഴങ്ങൾ കഴിച്ചാണ് മലേഷ്യയിൽ 1998ൽ പന്നികൾക്ക് നിപ വൈറസ് ബാധിച്ചത്. കോഴിക്കോെട്ട നിപ ബാധയുടെ ഉറവിടം വവ്വാൽ അെല്ലങ്കിൽ മറ്റെന്ത് എന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ഇതിെൻറ ഉത്തരം തേടി പശു, പന്നി, ആട് തുടങ്ങിയവയുടെ ശരീരത്തിൽനിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.
വവ്വാലുകളെ ഇപ്പോൾ ഭയപ്പാടോടെയാണ് കോഴിക്കോട്ടുകാർ കാണുന്നത്. എരഞ്ഞിക്കലിനടുത്ത് അമ്പലപ്പടിയിൽ മരത്തിൽ താവളം തേടിയ വവ്വാലുകളെ ഒാടിച്ചു വിടണെമന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഇവിടെ പടക്കം പൊട്ടിച്ച് വവ്വാലുകളെ അകറ്റുകയാണ്. പ്രമുഖ ഷോപ്പിങ് മാളിലെ ഷോറൂമിലെത്തിയ വവാലിനെ പേടിച്ച് കടയിലെ ജീവനക്കാർ പരക്കം പാഞ്ഞതും അനാവശ്യ ഭീതിക്ക് ഉദാഹരണമാണ്.
അതേസമയം, നിപ വൈറസ് ബാധിെച്ചന്ന് സംശയിക്കുന്ന 29 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് 11ഉം മലപ്പുറത്ത് ഒമ്പതുപേരുമാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം (രണ്ട്), എറണാകുളം (നാല്), തൃശൂര്‍ (ഒന്ന്), വയനാട് (ഒന്ന്) ജില്ലകളിലായി എട്ടുപേര്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ക്ക് നിപ ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് പത്തുപേര്‍ക്കും മലപ്പുറത്ത് നാലുപേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.