വേങ്ങര: മധുവിധു മായുംമുമ്പേ നവദമ്പതികൾ ജീവിതത്തിൽനിന്ന് യാത്രയായി. ശനിയാഴ്ച ചേലേമ്പ്രയിൽ ബൈക്കപകടത്തിൽ മരിച്ച കെ.ടി. സ്വലാഹുദ്ദീനും ചേലേമ്പ്ര പുല്ലിപ്പറമ്പ് ഫാത്തിമ ജുമാനയും നവംബർ അഞ്ചിനാണ് വിവാഹിതരായത്. ബന്ധുവീട്ടിലേക്ക് സുഹൃത്തിെൻറ ബൈക്കിൽ യാത്ര ചെയ്യവെയാണ് ഇരുവരും അപകടത്തിൽപെട്ടത്.
ഒരുവർഷം മുമ്പ് നിശ്ചയിച്ച വിവാഹം നടത്താനാണ് സ്വലാഹുദ്ദീൻ ഒരുമാസം മുമ്പ് നാട്ടിലെത്തിയത്. നിക്കാഹ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം വിവാഹവും നടന്നു. വിവാഹശേഷം ഒമ്പതുനാൾ ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് ഇരുവരും മരണത്തിെൻറ തണുപ്പിലേക്ക് വിടചൊല്ലിയത്. സ്വലാഹുദ്ദീൻ വേങ്ങര മലബാർ കോളജിൽ ബി.കോം വിദ്യാർഥിയായിരിക്കെ 2014--15ൽ യൂനിയൻ ചെയർമാനായിരുന്നു. കോളജിൽ എം.എസ്.എഫ് കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച സലാഹുദ്ദീൻ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹി കൂടിയായിരുന്നു.ഒരുവർഷം മുമ്പാണ് ഇദ്ദേഹം വിദേശത്ത് പോയത്. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.