ദേശീയപാത സർവേ നടപടികൾ പുരോഗമിക്കുന്നു; കനത്ത പൊലീസ് സുരക്ഷ

തിരൂരങ്ങാടി: ദേശീയപാതാവികസന പ്രവർത്തനങ്ങൾക്കായുള്ള സർവേ നടപടികൾ പുരോഗമിക്കുന്നു. തലപ്പാറ, വെളിമുക്ക്,പടിക്കൽ,ചേളാരി ഭാഗങ്ങളിലാണ് ഇന്ന് സർവേ പുരോഗമിക്കുന്നത്. എ.ആർ നഗറിൽ ഇന്നലെയുണ്ടായ ശക്​തമായ പ്രതിഷേധം കാരണം വൻ പൊലീസ് പടയെയാണ് ഇന്ന് രംഗത്തിറക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും സർവേ നടപടികളെ ബാധിച്ചില്ല.


മൂന്നിയൂർ പഞ്ചായത്തിലെ പടിക്കലിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാർക്കെതിരെ പൊലീസ് ലാത്തി വീശി. ചോളാരി അബ്ദുൽ അസീസിന്റെ ഭാര്യ ഹഫ്സത്തിനാണു (45) ലാത്തിവീശലിൽ പരുക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെളിമുക്കിൽ വീടിന്റെ ഗേറ്റടച്ചതിനെത്തുടർന്നു മതിൽ ചാടിക്കടന്നാണ് ഉദ്യോഗസ്ഥരും പൊലീസും അകത്തുകടന്നത്. അതേസമയം, ദേശീയപാത വികസനത്തിനായുള്ള സര്‍വേയ്ക്കിടെ വീടിനുള്ളില്‍ കയറി കല്ലിടില്ലെന്നു ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍ വ്യക്തമാക്കി. 
 

Tags:    
News Summary - NH 66 development in Malappuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.